മലപ്പുറം: വളാഞ്ചേരിയിൽ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. അങ്ങാടിപ്പുറം സ്വദേശി നബീൽ, കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഇവരിൽനിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
നബീൽ നേരത്തെയും ലഹരിക്കടത്ത് കേസിൽ പിടിയിലായിട്ടുണ്ട്. ഒന്നര മാസം മുമ്പ് ബംഗളൂരുവിൽ 27 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഇയാൾ ജാമ്യത്തിലിറങ്ങിയിരുന്നു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും ലഹരിമരുന്ന് എവിടെനിന്നാണ് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്നും എക്സൈസ് അറിയിച്ചു.




