കെഎസ്ആർടിസി ബസ് വാഷിങ് ജീവനക്കാർക്കും ഓണം അലവൻസ്; 1000 രൂപ നൽകും
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉത്സവബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. 1000 രൂപ വീതം ഓണം അലവൻസ് നൽകാനാണ് നിർദ്ദേശം. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്ക് ഉത്സവബത്ത അനുവദിക്കുന്നത്. സ്ഥിരം, താൽക്കാലിക ജീവനക്കാർക്ക് പുറമേ 2019ന് ശേഷം ഇത്തവണ പെൻഷൻകാർക്കും ഉത്സവബത്ത നൽകാനുള്ള നടപടികൾ നേരത്തെ സ്വീകരിച്ചിരുന്നു. കോർപറേഷന്റെ അടിസ്ഥാന വിഭാഗമായ ബസ് വാഷിങ് ജീവനക്കാരെക്കൂടി ഓണം ആനുകൂല്യങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന സർക്കാർ നയത്തിന്റെ […]
Read more






