ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന്റെയും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെയും കാലാവധി ഒരു വർഷം കൂടി നീട്ടി. ഈ മാസം അവസാനം ഇരുവരും വിരമിക്കാനിരിക്കെയാണു കേന്ദ്ര സർക്കാർ കാലാവധി നീട്ടാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കി. ഒരു വർഷത്തേക്കാണ് ഇരുവരുടെയും സേവനകാലം ദീർഘിപ്പിച്ചിരിക്കുന്നത്.
Read more