ബേപ്പൂർ തീരത്ത് ചരക്കുകപ്പൽ മുങ്ങി; എട്ട് ജീവനക്കാരെയും രക്ഷപ്പെടുത്തി
കോഴിക്കോട്: ബേപ്പൂർ തീരത്ത് ചരക്കുകപ്പൽ മുങ്ങി. ബേപ്പൂരിൽനിന്ന് 18 നോട്ടിക്കൽ മൈൽ അകലെ കവരത്തിയിലേക്ക് ചരക്കുമായി പുറപ്പെട്ട എം.എസ്.വി ജീസസ് ഹാർട്ട് എന്ന കപ്പലാണ് കടലിൽ മുങ്ങിയത്. അപകടത്തിൽപ്പെട്ട കപ്പലിലുണ്ടായിരുന്ന എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 11.25ഓടെയാണ് അപകടമുണ്ടായത്. കപ്പൽ മുങ്ങുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് കോസ്റ്റ് ഗാർഡ് അടിയന്തരമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. സമയബന്ധിതമായ ഇടപെടലിലൂടെ കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി കരകയറ്റുകയായിരുന്നു. കപ്പൽ മുങ്ങാനുണ്ടായ കാരണം വ്യക്തമല്ല. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ […]
Read more