Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: case

ഷഹബാസിന്റെ കൊലപാതകം; വിദ്യാർഥികളുടെ SSLC ഫലം തടഞ്ഞത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മിഷൻ

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞത് നിയമ വിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ. താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷാഫലം ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാർ ചെയ്തതും നിയമവിരുദ്ധമാണെന്നും ബാലാവകാശ കമ്മിഷൻ വ്യക്തമാക്കി. പരീക്ഷാ ഫലം തടഞ്ഞുവെക്കണമെങ്കിൽ […]
Read more

ഇവറ്റകളോടെന്തിനീ ക്രൂരത; 7 പശുക്കളെ കെമിക്കല്‍ ഉപയോഗിച്ച് പൊള്ളിച്ച് അയല്‍വാസികള്‍

കോഴിക്കോട്: കാക്കൂരില്‍ കെമിക്കല്‍ ഉപയോഗിച്ച് പശുക്കളെ പൊള്ളിച്ച് ക്രൂരത. കാക്കൂര്‍ സ്വദേശി ഡാനിഷിന്റെ ഉടമസ്ഥതയിലുളള ഫാമിലെ ഏഴ് പശുക്കളെയാണ് അയല്‍വാസികള്‍ പൊളളലേല്‍പ്പിച്ചത്. മൂന്ന് പേര്‍ക്കെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. ഫാമില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായും മാലിന്യം ഒലിച്ചിറങ്ങി കിണറുകള്‍ മലിനമാകുന്നതായും ആരോപിച്ച് അയല്‍വാസികള്‍ പരാതി നല്‍കിയിരുന്നു. ചേളന്നൂര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധിച്ച് പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി തള്ളിയിരുന്നു. പിന്നാലെയാണ് ക്രൂരത.
Read more

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ബാന്ദ്ര പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്‌സാദ് മോഷണ ശ്രമത്തിനിടെ നടത്തിയ ആക്രമണമെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ ശാസ്ത്രീയ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിയിലേക്കു നയിച്ച തെളിവുകളും ശാസ്ത്രീയ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ ആയിരം പേജുള്ള കുറ്റപത്രമാണു ബാന്ദ്ര കോടതിയില്‍ സമര്‍പ്പിച്ചത്. സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ കത്തിയുടെ ഭാഗങ്ങളും പ്രതിയുടെ പക്കലുള്ള കത്തിയും സെയ്ഫ് അലിഖാനെ കുത്തിയ കത്തിയും ഒന്നാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ […]
Read more

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ എക്‌സൈസിന് കോടതി നിര്‍ദ്ദേശം നല്‍കി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. അതേസമയം, ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയിലായ കേസിന്റെ അന്വേഷണം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് […]
Read more

കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ സിപിഎം നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എറണാകുളം: കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. കലാ രാജുവിനെ സിപിഎം ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു, തട്ടി കൊണ്ടുപോയിട്ടില്ലെന്നും സിപിഎം നേതാക്കളുടെ ജാമ്യഹർജിയിലെ വാദം. രാഷ്ട്രീയ സമ്മർദം മൂലമാണ് കൗൺസിലർ ഈ പരാതി നൽകിയതെന്ന അവകാശവാദവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. നേരത്തെ, കേസിൽ ഉൾപ്പെട്ട നാല് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അതേസമയം, ഏരിയാ […]
Read more

സാന്ദ്ര തോമസിന്റെ പരാതിയില്‍ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ കേസ്

കൊച്ചി: സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസ്. നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എറണാകളും സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിര്‍മാതാവ് ആന്റോ ജോസഫാണ് രണ്ടാം പ്രതി. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിൽ വിരോധമെന്നോണം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പെരുമാറിയെന്നാണ് സാന്ദ്ര തോമസിന്റെ പരാതിയിൽ പറയുന്നത്. അതുപോലെ തന്നെ സിനിമ മേഖലയിൽ നിന്നും മാറ്റി നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സംഘടന യോഗത്തിൽ അപമാനിച്ചിട്ടുണ്ടെന്നും സാന്ദ്ര തോമസ് പരാതിയിൽ പറയുന്നു. നിര്‍മാതാക്കളുടെ […]
Read more

നരഹത്യ കേസിൽ നടൻ അല്ലു അർജുന് ജാമ്യം

ഹൈദരാബാദ്: നരഹത്യ കേസിൽ നടൻ അല്ലു അർജുന് ജാമ്യം ലഭിച്ചു. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. പുഷ്പ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ ചിക്കട്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 11-ാം പ്രതിയാണ് അല്ലു അർജുൻ. അമ്പതിനായിരം രൂപയും രണ്ട് ആൾ ജാമ്യവും എന്ന രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസമാണ് അല്ലു അർജുൻ ജാമ്യം ലഭിക്കാൻ മജിസ്‌ട്രേറ്റ് […]
Read more

പുഷ്പയിലെ രംഗം പോലീസ് സേനയെ തരംതാഴ്ത്തുന്നു: കോൺഗ്രസ്

സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുന് കുരുക്ക് മുറുകുന്നു. അല്ലു അർജുനോട് അന്വേഷണത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയതിനെ തുടർന്ന് രാവിലെ ചിക്കടപ്പള്ളി പോലീസിന് മുന്നിൽ രാവിലെ 11 മണിക്ക് ഹാജരായിരുന്നു. സെൻട്രൽ സോൺ ഡിസിപി അക്ഷൻ യാദവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടനെ ചോദ്യം ചെയ്തു. ഉച്ചയ്ക്ക് 2.45 വരെ ചോദ്യം ചെയ്യൽ തുടർന്നു. അല്ലു അർജുൻ്റെ അഭിഭാഷക സംഘവും പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. അല്ലു അർജുന്റെ ബൗൺസറായ […]
Read more

വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസ്

എൻസിസി ക്യാമ്പിലുണ്ടായ സംഘർഷത്തില്‍ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്ത് തൃക്കാക്കര പോലീസ് . നിയമവിരുദ്ധമായി സംഘം ചേർന്നതിനും സംഘർഷം ഉണ്ടാക്കിയതിനുമാണ് കേസ്.വനിതാ നേതാവായ ഭാഗ്യലക്ഷ്മി, ആദർശ്, പ്രമോദ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വനിതാ നേതാവ് അപമര്യാദയായി പെരുമാറിയെന്നും മോശം പരാമർശങ്ങള്‍ നടത്തിയെന്നും വിദ്യാർഥികള്‍ ആരോപിക്കുന്നു. തുടർന്നാണ് പൊലീസ് എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.കഴിഞ്ഞദിവസം രാത്രി കൊച്ചിയിലെ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. 600 കുട്ടികളാണ് തൃക്കാക്കര കെഎംഎം കോളേജ് ക്യാമ്പസ്സിൽ നടന്ന എൻസിസി 21 കേരള ബറ്റാലിയൻ […]
Read more

ചിത്രം പുഷ്പ 2 കാണാനെത്തിയ യുവതി മരിച്ച സംഭവം: തിയേറ്റര്‍ ഉടമകള്‍ക്കെതിരെ കേസ്

ബെംഗളൂരു: അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 റിലീസിനിടെ തിയേറ്ററിലെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമകള്‍ക്കെതിരെ കേസ്. ഹൈദരാബാദിലെ സന്ധ്യാ തിയേറ്റര്‍ മാനേജ്മെന്റിനെതിരെയാണ് നടപടി. വന്‍തിരക്ക് അനുഭവപ്പെടുമെന്ന് അറിഞ്ഞിട്ടും സാഹചര്യം കണക്കിലെടുത്ത് വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിച്ചില്ലെന്നും അല്ലു അര്‍ജുന്‍ വരുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദില്‍സുഖ്‌നഗര്‍ സ്വദേശിനി രേവതി (39) […]
Read more

Recent News

Advertisement
WhiteswanTV Footer