കൊല്ലത്ത് അമ്മയുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; അശ്വതി അച്ചു പിടിയിൽ
കൊല്ലം: ആയൂരിൽ അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ രണ്ടാം പ്രതിയായ അശ്വതി അച്ചു പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന അശ്വതിയെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒന്നാം പ്രതിയായ മകൾ അമൃതയെ (18) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അശ്വതിയാണ് വെള്ളം തിളപ്പിച്ചതെന്നും പാത്രത്തിൽ ഒഴിച്ചുവെച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടെന്നുമാണ് അമൃതയുടെ മൊഴി. ഈ മാസം 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിനിയായ രാധാമണിക്ക് (61) പൊള്ളലേറ്റത്. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന […]
Read more