Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ChandyOommen

സഭാ തർക്കത്തിൽ സമാധാന ചർച്ചയ്ക്ക് വഴിതുറന്നു; സർക്കാരിനെ പ്രശംസിച്ച് ചാണ്ടി ഉമ്മൻ

കൊച്ചി: മലങ്കര യാക്കോബായ സഭയുടെ പരമാധ്യക്ഷൻ പാത്രിയാർക്കീസ് ബാവയുടെ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സന്ദർശനത്തോടെ ഇരു സഭകളും ചർച്ചയ്ക്ക് തയ്യാറായെന്നും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇരു സഭകളെയും ചർച്ചയ്ക്ക് തയ്യാറാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ പ്രധാന പങ്കുവഹിച്ചുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചിട്ടുണ്ട്. നേരത്തെ ആരും ചർച്ചയ്ക്ക് തയ്യാറായിരുന്നില്ല. ഇപ്പോൾ അതിന് സാഹചര്യമൊരുക്കിയത് സർക്കാരിന്റെ ധീരമായ ഇടപെടലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി.ഡി. […]
Read more

സിഎംആർഎൽ വിഷയത്തിൽ സർക്കാർ നിലപാടിൽ വ്യക്തത വേണം; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: സിഎംആർഎൽ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ നേതൃത്വം വ്യക്തത വരുത്തണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. വിഷയത്തിൽ മാത്യു കുഴൽനാടൻ ഉന്നയിച്ച നിലപാട് താൻ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും കെ. സുധാകരൻ പറഞ്ഞതും പാർട്ടി പ്രവർത്തകരുടെ വികാരത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ആരെയും വേട്ടയാടുന്ന രീതി കോൺഗ്രസിനില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നതാണ് നിലപാടെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ നടപടികൾ കൃത്യമായി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും […]
Read more

സുകുമാരൻ നായരെ അപമാനിക്കാനുള്ള ശ്രമം ഹീനമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അപമാനിക്കാനുള്ള ശ്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. സുകുമാരൻ നായർ കേരളത്തിലെ പൊതുസമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണെന്നും അദ്ദേഹം കേരളത്തിന്റെ പൊതുസ്വത്താണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. തന്നെ കാണാൻ എത്തുന്നവരോട് വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ് സുകുമാരൻ നായരെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായരെ അപമാനിക്കാനുള്ള ശ്രമങ്ങൾ വളരെ ഹീനമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഓരോ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix