Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സഭാ തർക്കത്തിൽ സമാധാന ചർച്ചയ്ക്ക് വഴിതുറന്നു; സർക്കാരിനെ പ്രശംസിച്ച് ചാണ്ടി ഉമ്മൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മലങ്കര യാക്കോബായ സഭയുടെ പരമാധ്യക്ഷൻ പാത്രിയാർക്കീസ് ബാവയുടെ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സന്ദർശനത്തോടെ ഇരു സഭകളും ചർച്ചയ്ക്ക് തയ്യാറായെന്നും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇരു സഭകളെയും ചർച്ചയ്ക്ക് തയ്യാറാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ പ്രധാന പങ്കുവഹിച്ചുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചിട്ടുണ്ട്. നേരത്തെ ആരും ചർച്ചയ്ക്ക് തയ്യാറായിരുന്നില്ല. ഇപ്പോൾ അതിന് സാഹചര്യമൊരുക്കിയത് സർക്കാരിന്റെ ധീരമായ ഇടപെടലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടിനെയും ചാണ്ടി ഉമ്മൻ പ്രശംസിച്ചു. എല്ലാം സമാധാനപരമായി അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള മടങ്ങിവരവിനെയും ചാണ്ടി ഉമ്മൻ സ്വാഗതം ചെയ്തു. തെറ്റ് തിരുത്തി വരുന്നവർക്ക് പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയിൽനിന്ന് ഇനിയും നിരവധി പേർ കോൺഗ്രസിലേക്ക് മടങ്ങിവരാനുണ്ടെന്നും അവരെയെല്ലാം സ്വാഗതം ചെയ്യണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. തിരിച്ചെത്തുന്നവർക്ക് പാർട്ടിയിൽ അഞ്ചു വർഷം പ്രവർത്തിക്കാൻ അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix