കോവളം സ്പാ കേസ്; പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ സ്പായിലെത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളായ പെണ്‍കുട്ടിയുടെ ഇളയമ്മയെയും ഭര്‍ത്താവിനെയുമാണ് റിമാന്‍ഡ് ചെയ്തത്. ആന്ധ്രാപ്രദേശിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇളയമ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും ഭർത്താവിനെ നെയ്യാറ്റിൻകര ജയിലിലേക്കുമാണ് മാറ്റിയത്. രണ്ട് വയസ്സുള്ളപ്പോൾ മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടി അമ്മയുടെ ഇളയ സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു വളർന്നത്. ഈ ബന്ധം മുതലെടുത്ത് പെൺകുട്ടിയെ പണത്തിനുവേണ്ടി വിവിധയിടങ്ങളിൽ വിൽക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന […]
Read more