Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cial

ലാന്‍ഡിങ് ഗിയറിലെ തകരാര്‍: കൊച്ചിയില്‍ അടിയന്തിര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ അടിയന്തിര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി. ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി ഇറക്കിയത്. വിമാനത്തില്‍ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയില്‍ നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചു. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാന്തതിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് അടിയന്തിര ലാന്‍ഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ലാന്‍ഡിങ് […]
Read more

വരുമാനത്തിലും ലാഭത്തിലും റെക്കോഡിട്ട് സിയാല്‍

കൊച്ചി: വരുമാനത്തിലും ലാഭത്തിലും റെക്കോഡിട്ട് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍). 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1,142.17 കോടി രൂപയുടെ വരുമാനമാണ് കമ്പനിക്ക് ലഭിച്ചത്. തൊട്ടുമുന്‍ വര്‍ഷം 1,014 കോടിയും. 12.62 ശതമാനമാണ് വര്‍ധന. യാത്രക്കാരില്‍ നിന്ന് യൂസര്‍ ഡവലപ്‌മെന്റ് ഫീസ് പിരിക്കാന്‍ തീരുമാനിച്ചതും വിമാനക്കമ്പനികളില്‍ നിന്നുള്ള എയ്‌റോനോട്ടിക്കല്‍ താരിഫ് വര്‍ധിച്ചതുമാണ് വരുമാന വർദ്ധനവിന് കാരണം. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവും ലഭിച്ചു. 489.84 കോടി രൂപയാണ് ഇക്കുറി ലാഭം. […]
Read more

കൊച്ചി വിമാനത്താവളത്തിൽ ഇനി ക്യൂ വേണ്ട; യാത്രക്കാർക്കായി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ കിയോസ്കുകൾ

കൊച്ചി: വിദേശയാത്രകൾക്ക് പോകുന്നവർക്ക് ഇനി ക്യൂവിൽ കാത്തുനിൽക്കാതെ വളരെ വേഗത്തിൽ യാത്ര ചെയ്യാൻ കൊച്ചി വിമാനത്താവളത്തിൽ പുതിയ സൗകര്യം ഒരുങ്ങുന്നു. വിദേശ യാത്രകൾക്കിടയിലെ ഇമിഗ്രേഷൻ ക്യൂ ഒഴിവാക്കാനായി ഭാരത സർക്കാരിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കിയ അതിനൂതന പദ്ധതിയായ, ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയുന്ന കിയോസ്കുകളാണ് ഓഗസ്റ്റ് 15 മുതൽ വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് ഡിപ്പാർച്ചർ വെയ്റ്റിങ് ഏരിയയിൽ സജ്ജമാകുന്നത്. നിലവിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് പുറമെയാണ് ഈ […]
Read more

കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും

കൊച്ചി: കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ഖത്തര്‍ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പിന്നീട് സ്വന്തം നാടുകളിലേയ്ക്ക് കൊണ്ടുപോകും. ഇന്നലെയായിരുന്നു മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള അനുമതി നെയ്റോബി അധികൃതരുടെയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതരുടേയും പക്കല്‍ നിന്ന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ വേഗത്തിലാണ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി ഭേദമായ സാഹചര്യത്തില്‍ കൂടിയാണ് അവര്‍ക്കൊപ്പം മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് എത്തിക്കുന്നത്. ഖത്തറില്‍ നിന്ന് വിനോദസഞ്ചാരത്തിന് […]
Read more

കൊച്ചി അന്തരാഷ്ട്ര വിമാനത്താവളം സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

കൊച്ചി: നെടുമ്പാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളം സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്. സിയാല്‍ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ വിമാനത്താവളം ഡിജിറ്റല്‍ വത്കരണത്തിലേക്ക് കുതിക്കാനൊരുങ്ങുന്നത്. ഇതിനായി 200 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിയാല്‍ 2.0 മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. നിര്‍മ്മിതബുദ്ധി, ഓട്ടോമേഷന്‍, കുറ്റമറ്റ രീതിയിലുള്ള സൈബര്‍ സുരക്ഷ എന്നിവയിലൂടെയാണ് വിമാനത്താവളം സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലേക്ക് മാറുക. ഇതോടെ യാത്രക്കാര്‍ക്ക് അതിവേഗം സുരക്ഷാപ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയും.സൈബര്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ […]
Read more

ആഭ്യന്തര – അന്താരാഷ്ട്ര യാത്രക്കാര്‍ നേരത്തെയെത്തണം; നിര്‍ദേശവുമായി കൊച്ചി വിമാനത്താവളവും

കൊച്ചി: ഇന്ത്യയും പാകിസ്താന്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിര്‍ദേശം പുറത്തിറക്കി. ആഭ്യന്തര – അന്താരാഷ്ട്ര യാത്രകള്‍ക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിര്‍ദേശം ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു. ആഭ്യന്തര വിമാന യാത്രകള്‍ക്കായി വരുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പും അന്താരാഷ്ട്ര യാത്രകള്‍ക്കായി എത്തുന്നവര്‍ അഞ്ച് മണിക്കൂര്‍ മുമ്പും എത്തിയാല്‍ നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കും. […]
Read more

കൊച്ചി വിമാനത്താവളത്തിൽ ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾ; ഹൈഡ്രജൻ പ്ലാന്റ് ഉടൻ പ്രവർത്തനം ആരംഭിക്കും : സിയാല്‍ എം.ഡി

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കുമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് അറിയിച്ചു. ലോകത്ത് ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെയിൻ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ എന്ന പരിപാടിയിൽ ‘ഭാവിക്കു വേണ്ടി സംസാരിക്കൂ’ എന്ന വിഷയത്തിൽ പങ്കെടുക്കുകയായിരുന്നുഅദ്ദേഹം, കൊച്ചി വിമാനത്താവളത്തിലെ എല്ലാ വാഹനങ്ങളും ഇലക്ട്രിക്, ഹൈഡ്രജൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയായി മാറ്റുമെന്ന് അദ്ധേഹം പറഞ്ഞു. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന […]
Read more

താജ് കൊച്ചിൻ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടലിന്റെ ഉദ്ഘാടനം നാളെ

സിയാലിന്റെ (കൊച്ചിൻ ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് ) പുതിയ വികസന സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണല്‍ എയർപോർട്ട് ഹോട്ടല്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ സെപ്റ്റംബറിലാണ് യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവില്‍ ആഡംബര സൗകര്യത്തോടെ ടെർമിനലില്‍ തന്നെ തങ്ങാൻ കഴിയുന്ന 0484 എയ്‌റോ ലോഞ്ച് സിയാല്‍ ഉദ്ഘാടനം ചെയ്തത്. 111 മുറികള്‍, പ്രസിഡൻഷ്യല്‍ സ്യൂട്ടുകള്‍, ബോർഡ് റൂമുകള്‍, വിസ്റ്റ, ഹൗസ് ഓഫ് മിംഗ് എന്നീ റസ്റ്ററന്റുകള്‍, ബ്രിസ്റ്റ് റൂട്ട് കോഫി-കേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer