Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊച്ചി വിമാനത്താവളത്തിൽ ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾ; ഹൈഡ്രജൻ പ്ലാന്റ് ഉടൻ പ്രവർത്തനം ആരംഭിക്കും : സിയാല്‍ എം.ഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കുമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് അറിയിച്ചു. ലോകത്ത് ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെയിൻ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ എന്ന പരിപാടിയിൽ ‘ഭാവിക്കു വേണ്ടി സംസാരിക്കൂ’ എന്ന വിഷയത്തിൽ പങ്കെടുക്കുകയായിരുന്നുഅദ്ദേഹം, കൊച്ചി വിമാനത്താവളത്തിലെ എല്ലാ വാഹനങ്ങളും ഇലക്ട്രിക്, ഹൈഡ്രജൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയായി മാറ്റുമെന്ന് അദ്ധേഹം പറഞ്ഞു. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ ഒഴിവാക്കുമെന്നും സുഹാസ് കൂട്ടിച്ചേർത്തു.

കൊച്ചി വിമാനത്താവളം സോളാർ ഊർജ്ജം പൂർണമായി ഉപയോഗിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമാണ്. മറ്റു രാജ്യങ്ങൾ കേരളത്തിന്റെ ഈ മാതൃക അനുകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി വിമാനത്താവളത്തെ കാര്‍ബണ്‍ ന്യൂട്രലാക്കി മാറ്റും ലക്ഷ്യമിടുന്നു. ‘ക്ലീന്‍ എനര്‍ജി’ ഉപഭോഗത്തില്‍ സിയാൽ ട്രെന്റ് സെറ്ററാണെന്നും സുഹാസ് പറഞ്ഞു. അതേസമയം, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ നിർമിക്കുന്നതും സിയാലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

ചേറ്റുവ മുതൽ ആക്കുളം വരെ നീളുന്ന ജലപാതയും നിലവിൽ വരുമെന്നും, പെരിയാറിന്റെ സമീപത്ത് ഒരു ‘കാർഗോ സിസ്റ്റം’ നിർമിക്കുന്നു. ഉൾനാടൻ ജലപാതകളുടെ നിർമാണത്തിലും സിയാൽ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
WhiteswanTV Footer