Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CJP protest

വമ്പൻ നീക്കവുമായി രാഹുൽ ​ഗാന്ധി; തിരിച്ചുപോകില്ല, രാത്രിയിലും സമരം തുടരാൻ തീരുമാനം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ ധർണ തുടരാൻ കോൺഗ്രസ് നേതൃത്വം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് 7, ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. രാഹുൽ ഗാന്ധി തിരിച്ചുപോകാതെ രാത്രിയിലും പ്രതിഷേധം തുടരുമെന്നാണ് സൂചനകൾ. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് പ്രധാനമന്ത്രി മറുപടി പറയണമെന്ന് […]
Read more

സ്വന്തം പൗരന്മാരോട് പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ? സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാൽ

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടൻ മോഹൻലാലിന്‍റെ മകൾ വിസ്മയ മോഹൻലാൽ. വില്‍ മേക്ക് ഇറ്റ് എസ്‌കെ എന്ന പേജില്‍ പങ്കുവച്ച കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടായിരുന്നു വിസ്മയ സമരത്തിന് പിന്തുണയറിയിച്ചത്. ജനാധിപത്യ രാജ്യം പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയാണോ എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. ഇന്നിത് ചോദ്യം ചെയ്തില്ലെങ്കില്‍ നാളെ നിങ്ങള്‍ക്കും ഈ അവസ്ഥയുണ്ടാകുമെന്ന […]
Read more

CJP സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; രാഹുൽ ​ഗാന്ധിയും വിഡി സതീശനും സമരമുഖത്ത്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും എംപിമാരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധിക്കുകയാണ്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, കേരള മുഖ്യമന്ത്രി വിഡി സതീശൻ തുടങ്ങി പാര്‍ട്ടി നേതാക്കളും എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. […]
Read more

ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, ആവശ്യം നിറവേറ്റുന്നത് വരെ സമരമെന്ന് CJP

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് കനത്ത പ്രതിഷേധം അഴിച്ചുവിട്ട കോക്രോച്ച് പാർട്ടിയുമായി ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രി ജെപി നഡ്ഡയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി. കൃത്യമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതടക്കമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സിജെപി വക്താവ് സൗരവ് ദാസ് എക്‌സിലൂടെ അറിയിച്ചു. പ്രതിഷേധക്കാരുടെ ഭാഗത്തുനിന്ന് ഇന്ന് രാവിലെയാണ് ചർച്ചയ്ക്കുള്ള ആവശ്യമുണ്ടായതെന്ന് ജെപി നഡ്ഡ അറിയിച്ചു. സിജെപി വക്താക്കളയാ സൗരവ് […]
Read more

കലുഷിതമായി രാജ്യ തലസ്ഥാനം; സിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍ വാതകം, വൻ സംഘർഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിജെപി മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. സുരക്ഷയ്ക്കായി പൊലീസ് സ്ഥാപിച്ചിരുന്ന ആദ്യ ബാരിക്കേഡ് സിജെപി പ്രവര്‍ത്തകര്‍ മറികടന്നു. പാര്‍ലമെന്റിന് തൊട്ടടുത്തേക്ക് പ്രവര്‍ത്തകര്‍ എത്തി എന്നാണ് വിവരം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ ഇവിടേക്ക് വിന്യസിക്കുന്നുണ്ട്. പൊലീസ് നിരവധി തവണ ലാത്തിച്ചാർജ് നടത്തി. ഇതിന് പുറമേ കണ്ണീർ വാതകവും പ്രയോഗിച്ചു. രണ്ടാമത്തെ ബാരിക്കേഡും പ്രവര്‍ത്തകര്‍ മറികടക്കാന്‍ ശ്രമിക്കുന്നെന്നാണ് വിവരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നാണ് […]
Read more

പാറ്റകൾ ജന്തർ മന്തറിലേക്ക്, അംബേദ്കറുടെ പുസ്തകവുമായി അഭിജിത്; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് കോക്രോച്ച് ജനത പാർട്ടിക്ക് അവസാന നിമിഷം ഡൽഹി പൊലീസിന്റെ അനുമതി. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് സിജെപിയുടെ ഔദ്യോഗിക പ്രതിനിധികളിൽ ഒരാളായ വിജേതാ ദഹിയ പറഞ്ഞു. നിലവിൽ സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ഉൾപ്പെടെയുള്ള ഭാരവാഹികൾ ജന്തർ മന്ദറിൽ എത്തിയിട്ടുണ്ട്. പാർലമെന്റിലേക്കല്ല, ജന്തർ മന്ദറിലേക്ക് വരണമെന്ന് സൗരവ് ദാസ് സിജെപി അനുകൂലികളോട് ആഹ്വാനം ചെയ്തു. ഡൽഹിയിലെത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഡൽഹി പൊലീസുമായി സംസാരിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix