സമൂസ പാത്രത്തിനുമുകളിൽ കാലുവെച്ച് കച്ചവടം; റെയിൽവേ ഭക്ഷ്യസുരക്ഷ വീണ്ടും ചർച്ചയിൽ
ഇന്ത്യൻ റെയിൽവേയിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ശുചിത്വവും നിലവാരവും സംബന്ധിച്ച പരാതികൾ വീണ്ടും ചർച്ചയാകുന്നു. ട്രെയിനുകളിൽ വിൽക്കുന്ന ഭക്ഷണത്തിന്റെ മോശം നിലവാരവും അമിതവിലയും ചൂണ്ടിക്കാട്ടി നിരവധി സംഭവങ്ങൾ നേരത്തെയും പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുതിയ വീഡിയോയും സമാന ആശങ്കകൾ ഉയർത്തുന്നതാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ സമൂസ വിൽക്കുന്ന ഒരാളുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. വിൽപ്പനയ്ക്കായി വെച്ചിരിക്കുന്ന സമൂസകൾ നിറച്ച തുറന്ന പാത്രത്തിന് മുകളിൽ കാലുകൾ കയറ്റിവെച്ച് ഫോണിൽ സംസാരിച്ചിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ട്രെയിനിലെ വാഷ്‌ബേസിനിന് സമീപവും അഴുക്കുപിടിച്ച […]
Read more

