Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cm kerala

രാജ്യത്തെ ആദ്യ അവയവമാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

കോഴിക്കോട്: സംസ്ഥാനത്തിൻ്റെ ആരോഗ്യമേഖലയിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടാവുന്ന ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, സമ്പൂര്‍ണ അവയവമാറ്റ ശസ്ത്രക്രിയാ ഇന്‍സ്റ്റിറ്റ്യൂട്ടിന് കോഴിക്കോട് ചേവായൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടു. ലോകത്തിലെ തന്നെ മൂന്നാമത്തെയും രാജ്യത്തെ ആദ്യത്തെയും ഇത്തരത്തിലുള്ള വിപുലമായ ചികിത്സാ-ഗവേഷണ കേന്ദ്രമാണിത്. കിഫ്ബി വഴി 643.88 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി യാഥാർഥ്യമാക്കുന്നത്. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവയവ തകരാർ ബാധിച്ചവരുടെ പ്രാഥമിക […]
Read more

സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ ഒമ്പത് വരെ

തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ ഒമ്പത് വരെ സംഘടിപ്പിക്കാൻ തീരുമാനം. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയിൽ നടത്തും. ഹരിത ചട്ടം പാലിച്ചുകൊണ്ട് ഹരിത ഓണം എന്ന നിലയിലാവും പരിപാടികൾ നടത്തുക. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ, സിഡിഎസ്, എഡിഎസ് തലങ്ങളിൽ ഓണം മേളകൾ സംഘടിപ്പിക്കും. കുടുംബശ്രീ മുഖേന പച്ചക്കറിയും പൂ കൃഷിയും […]
Read more

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഡാന്‍സ് റീൽസ് വൈറൽ!

തിരുവനന്തപുരം: പുലരികിണ്ണം പൊന്നിൽ മുക്കിയതാരാണോ എന്ന പാട്ടിനൊപ്പം നൃത്തവുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ. ഒരു കൈയബദ്ധം, പ്ലീസ് നാറ്റിക്കരുത്, ഷമിഷ് ബേഗു എന്ന കുറിപ്പോടെ ഗണ്‍മാൻ അനിൽ കല്ലിയൂര്‍ തന്‍റെ ഫേസ്ബുക്ക് പേജിലാണ് സഹപ്രവര്‍ത്തകരുടെ റീൽസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തുന്നതിന് മുമ്പായി എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഒഴിവുസമയത്ത് ഇത്തരമൊരു റീൽസ് എടുത്തത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ ഷൈജു, സജു, അനീഷ്, അഭിരാം, ഷഫീക്ക്, ഷബീര്‍, നസീര്‍ എന്നിവരാണ് റീൽസിലുള്ളത്. പൊലീസുകാരുടെ […]
Read more

ലഹരി ഉപയോഗം തടയാൻ അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം: അധ്യാപകർക്ക് കുട്ടികളുടെ ബാഗുകൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി ബാഗ് പരിശോധന നടത്താമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. മയക്കുമരുന്ന് വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നോ ടു ഡ്രഗ്സ് അഞ്ചാം ഘട്ടത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുട്ടികളുടെ അന്തസ്സിന് ക്ഷതമേൽക്കുന്ന ബാഗ് പരിശോധന നേരത്തെ ബാലാവകാശ കമ്മീഷൻ ലംഘിച്ചതാണ്. എന്നാൽ ലഹരി ഉപയോഗിക്കുന്നുവെന്ന് തോന്നിയാ‌ൽ വിദ്യാർത്ഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്നും ഇതിൽ നടപടിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി.
Read more

വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും വി എസിന്‍റെ ആരോഗ്യസ്ഥിതി തിരക്കി. വി എസിന്റെ ആരോഗ്യനില വിലയിരുത്താന്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം പുരോഗമിക്കുകയാണ്. തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി എസ് അച്യുതാനന്ദന്‍. ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സ തുടരുകയാണ് വിഎസ് അച്യുതാനന്ദന്‍. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
Read more

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഡോക്യുമെന്ററി: ടീസര്‍ പുറത്തിറക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്ത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ‘പിണറായി ദി ലെജൻഡ്’ എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മ്മിച്ചത്. ആദ്യമായാണ് ഒരു സര്‍വ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. തമിഴ് സിനിമാ താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനാണ് നാളെ ഡോക്യുമെന്റി പുറത്തിറക്കുന്നത്. മൂന്നാമതും പിണറായി വിജയന്‍ തുടരുമെന്നും ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറുമെന്ന് തെളിയിച്ച നേതാവാണ് പിണറായി വിജയനെന്നും കെഎസ്ഇഎ പുറത്തിറങ്ങിയ ടീസറില്‍ പറയുന്നു. ഒന്‍പത് […]
Read more

പുലി പുലിയായി തന്നെ ഇരിക്കണം: സി പി സുഗതൻ

സി പി സുഗതൻ പുലി പുലിയായി തന്നെ ഇരിക്കണം, നമ്മൾ ചിലരിൽ നിന്നും, അവർ ഇരിക്കുന്ന സ്ഥാനത്തു നിന്നും അവർ ഇരിക്കുന്ന കസേരയുടെ വലിപ്പത്തിൽ നിന്നും അവരുടെ പ്രായത്തിൽ നിന്നും മിനിമം പ്രതീക്ഷിക്കുന്ന ചില സ്റ്റാൻഡേർഡ് ഉണ്ട്. ആ മിനിമം പ്രതീക്ഷ പുലർത്തുന്നവർ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളുടെ ബഹുമാനവും സ്നേഹവും നേടുന്നു. അല്ലാത്തവർ സ്വയം അപഹാസ്യർ ആയിത്തീരുന്നു. രണ്ടുദാഹരണം കൊണ്ട് അതു വ്യക്തമാക്കാം. കേരളത്തിന്റെ രാഷ്ട്രീയ /സാമൂഹ്യ /ഭരണ മണ്ഡലത്തിൽ കഴിഞ്ഞ പത്തു വർഷം കൊണ്ട് […]
Read more

10-ാം നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല

ഡൽഹി: ഡൽഹിയിൽ നടക്കുന്ന പത്താമത് നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളുടെ തിരക്ക് മൂലമാണ് ഇത്തവണ പങ്കെടുക്കാതിരുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. രണ്ടാം തവണയാണ് മുഖ്യമന്ത്രി നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ നടന്ന നിതി ആയോഗ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിലെ വിവേചനം ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായാണ് അന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ യോഗത്തിൽ നിന്ന് വിട്ട് നിന്നത്. വികസിത ഇന്ത്യയ്ക്ക് വികസിത സംസ്ഥാനങ്ങളുടെ […]
Read more

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ മുടങ്ങിയ വാടക തുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താമസത്തിനുള്ള മുടങ്ങിയ വാടക തുക അടിയന്തരമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികള്‍ നല്‍കുന്നതിന് സമയക്രമം നിശ്ചയിച്ചു നല്‍കി. വൈദ്യുത വിതരണ സംവിധാനങ്ങള്‍ പുനക്രമീകരിക്കുക, അനുമതിയോടെ വേണ്ട മരങ്ങള്‍ മുറിച്ചു മാറ്റുക, അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
Read more

വിഴിഞ്ഞം പദ്ധതി നാടിന്‍റെ ആവശ്യം, കേന്ദ്രം സഹായിച്ചില്ല: മുഖ്യമന്ത്രി

ആലപ്പുഴ: വിഴിഞ്ഞം പദ്ധതി നാടിന്‍റെ ആവശ്യമാണെന്നും കേന്ദ്ര സർക്കാർ പദ്ധതിക്കായി സഹായം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ സർക്കാരിനെ സഹായിക്കേണ്ട പലഘട്ടങ്ങളിൽ കേന്ദ്രം സഹായിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ നേരത്തെ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത നിലനിർത്തികൊണ്ടാണ് വിഴിഞ്ഞം പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. കേന്ദ്രം പലഘട്ടങ്ങളിലും വിദേശ സ​ഹായം പോലും തടഞ്ഞെന്നും എന്നാൽ കേരളം അതിനെയൊക്കെ അതിജീവിച്ചെന്നും അദ്ദേഹം പറ‍ഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer