Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cm kerala

പഴയ കെട്ടിടങ്ങള്‍ക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ മാര്‍ഗരേഖ തയ്യാറാക്കും: മുഖ്യമന്ത്രി

പഴയ കെട്ടിടങ്ങള്‍ക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിടങ്ങളുടെ ഫയര്‍ എന്‍.ഒ. സി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പും അഗ്‌നിസുരക്ഷാ വകുപ്പും സംയുക്തമായി നിര്‍ദേശിച്ചു. കെട്ടിടങ്ങള്‍ അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. 2011 ലെ പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സ് നിലവില്‍ വന്ന ശേഷം ഫയര്‍ എന്‍.ഒ. സി നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനുമുമ്പ് സ്ഥാപിച്ച കെട്ടിടങ്ങള്‍ക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചാണ് […]
Read more

കാട്ടുകുരങ്ങന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം; കെ സുധാകാരനെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. സുധാകരന്‍ പ്രതികരിച്ചത് കണ്ണാടി നോക്കിയാണെന്നും ആര്‍എസ്എസ് തണലില്‍ വളരുന്ന കാട്ടുകുരങ്ങന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു റിയാസിന്റെ പ്രതികരണം. കെ സുധാകരന്റെ പ്രയോഗം സെല്‍ഫ് ഗോളാണെന്നും ശാഖയ്ക്ക് കാവല്‍ നിന്നതായി പ്രഖ്യാപിച്ച ആളാണ് സുധാകരനെന്നും റിയാസ് പറഞ്ഞു. വേണമെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതും സുധാകരനാണ്. മുഖ്യമന്ത്രിയെ ടാര്‍ഗറ്റ് ചെയ്യുകയാണ്. അതിന്റെ ഭാഗമാണ് ഇത്തരം പ്രതികരണങ്ങളെന്നും റിയാസ് […]
Read more

എഡിജിപ്പെതിരെ നടപടിയില്ല,എനിക്ക് ഒരു പി ആര്‍ ഏജന്‍സിയുമില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പൂരം കലക്കലുമായി ബന്ധപ്പെട്ട് എ ഡി ജി പിക്കെതിരെയുള്ള ആരോപണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡി ജി പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം ഉടന്‍ കിട്ടുമെന്നാണ് ഞാന്‍ കരുതുന്നത്. അപ്പോള്‍ അതില്‍ ഉടന്‍ തീരുമാനമുണ്ടാവും. ഇപ്പോള്‍ എഡിജിപിയെ മാറ്റുന്നതില്‍ തീരുമാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും നടപടിയെടുക്കുമ്പോള്‍ ആ ഉദ്യോഗസ്ഥനുനേരെ വ്യക്തമായൊരു റിപ്പോര്‍ട്ട് വേണം. അതിനാണ് ഞാന്‍ കാത്തിരിക്കുന്നത്. ഒരു ആരോപണം വന്നതുകൊണ്ടുമാത്രം ഒരു ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്താനാവില്ല. […]
Read more

പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. നിരവധിയായ രാഷ്ട്രീയ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്താണ് നിയമസഭ സമ്മേളനം ചേരുന്നത്. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച മുതല്‍ മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം ഉള്‍പ്പെടെ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് സഭ വേദിയാകും. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ സഭയില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യദിനത്തില്‍ സമ്മേളനം പിരിയും. മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പുനരധിവാസ നടപടികളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ […]
Read more

എംഎല്‍എയോട് സ്നേഹമുണ്ട്. പാര്‍ട്ടിയോട് അതിലേറെയും; നിലമ്പൂര്‍ ആയിഷ

നിലമ്പൂര്‍: എംഎല്‍എ പി വി അന്‍വറിനെ സന്ദര്‍ശിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി നാടക കലാകാരി നിലമ്പൂര്‍ ആയിഷ. നിലമ്പൂര്‍ ആയിഷ മരിക്കുവോളം ഈ പാര്‍ട്ടിയിലായിരിക്കുമെന്നും വളര്‍ത്തിയ പ്രസ്ഥാനത്തെ പെട്ടെന്ന് മുറിച്ചു മാറ്റാന്‍ കഴിയില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരാണെന്ന വാര്‍ത്ത ശരിയല്ലെന്ന് അന്‍വറിനോട് സ്നേഹമുണ്ടെന്നും അതിലേറെ സ്നേഹം പാര്‍ട്ടിയോടുണ്ടെന്നും ആയിഷ പറഞ്ഞു. നേരത്തെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ ആയിഷ സന്ദര്‍ശിച്ചത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ആയിഷ രംഗത്തെത്തിയത്. […]
Read more

ഹിന്ദു ദിനപത്രത്തിനും പിആര്‍ എജന്‍സിക്കുമെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്സ്

തിരുവനന്തപുരം: ഹിന്ദു ദിനപത്രത്തിനും പിആര്‍ എജന്‍സിയായ കെയ്‌സനുമെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം നല്‍കിയ വിശദീകരണത്തിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി എത്തിയിരിക്കുന്നത്. ഹിന്ദു പത്രത്തിനും കെയ്സനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഡിജിപിക്ക് പരാതി നല്‍കി. ഡല്‍ഹിയില്‍ കേരളാ ഹൗസില്‍വെച്ചാണ് ദ ഹിന്ദു ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തക ശോഭനാ നായര്‍ക്ക് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന […]
Read more

മുഖ്യമന്ത്രിക്ക് പി ആര്‍ എജന്‍സിയുടെ ആവശ്യമില്ല; മാധ്യമങ്ങള്‍ തന്നെ പി ആര്‍ നല്‍കുന്നുണ്ട്; ജോണ്‍ ബ്രിട്ടാസ്

മലപ്പുറം: ഹിന്ദു പത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എം പി. മുഖ്യമന്ത്രിക്ക്ഇടത് സ്വതന്ത്ര എംഎല്‍എ കെ ടി ജലീലിന്റെ ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്. മാധ്യമങ്ങള്‍ തന്നെ പി ആര്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് പി ആര്‍ എജന്‍സിയുടെ ആവശ്യമില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. മലപ്പുറത്തിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷം എന്തെല്ലാം ചെയ്തുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ജോണ്‍ ബ്രിട്ടാസ് എം പി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളില്‍ പ്രതികരിച്ച് […]
Read more

മാധ്യമങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു; ആര്‍ ബിന്ദു

തിരുവനന്തപുരം: മുഖ്യമന്ത്രി ഹിന്ദു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ‘ദ ഹിന്ദു’വില്‍ അഭിമുഖം വന്നത് മാധ്യമ ധര്‍മ്മത്തിന് നിരക്കാത്ത കാര്യമെന്ന് ആര്‍ ബിന്ദു പ്രതികരിച്ചു. മാധ്യമങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു. തെറ്റായ അഭിമുഖം നല്‍കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അങ്ങനെ ഒരു പരാമര്‍ശം ഉണ്ടാകില്ല. മുഖ്യമന്ത്രി പറഞ്ഞത് എന്ന തരത്തില്‍ ചില വാചകങ്ങള്‍ ഒളിച്ചു കടത്തി. മുഖ്യമന്ത്രിയോടും ജനതയോടും ചെയ്ത മഹാ അപരാതമാണത്. കേരള രാഷ്ട്രീയത്തില്‍ ഇതിന് […]
Read more

മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കില്‍ ഇടനിലക്കാരന്റെ ആവശ്യമില്ല; മന്ത്രി മുഹമ്മദ് റിയാസ്

ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. വിഷയത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മാധ്യമങ്ങളെ അധിക്ഷേപിച്ച റിയാസ് മുഖ്യമന്ത്രിയെ പിന്തുണച്ചാണ് സംസാരിച്ചത്. മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കില്‍ ഇടനിലക്കാരന്റെ ആവശ്യമില്ല. മാധ്യമങ്ങള്‍ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതല്‍ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തുമെന്നും റിയാസ് പറഞ്ഞു. എന്നാല്‍ ദി ഹിന്ദു വിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. എന്നാല്‍ വിഷയത്തില്‍ ഏജന്‍സിയെ തള്ളിപ്പറയാത്ത […]
Read more

നെഞ്ചുലഞ്ഞ് കേരളം;മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങി

പ്രിയപ്പെട്ടവരുടെ ദാരുണാന്ത്യത്തിൽ കണ്ണീർത്തുരുത്തായി കേരളം. കുവൈത്തിലെ മംഗഫിൽ തീപിടിത്തത്തിൽ മരിച്ച 24 മലയാളികൾ ഉൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ രാവിലെ പത്തോടെയാണ് കൊച്ചിയിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നടപടി ക്രമങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു. തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. മൃതദേഹങ്ങൾ വിമാനത്താവളത്തിൽ പൊതുദർശനത്തിന് വച്ചു. 23 മലയാളികളുടെയും തമിഴ്നാട് സ്വദേശികളായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കൊച്ചിയിൽ വെച്ച് കൈമാറി. ഒരു കർണാടക സ്വദേശിയുടെ മൃതദേഹവും കൈമാറി. മലയാളി ഡെന്നി […]
Read more
Advertisement
WhiteswanTV Footer