തൂക്കം കൂട്ടാൻ തേങ്ങയ്ക്കുള്ളിൽ കല്ലുതിരുകി തട്ടിപ്പ്
കോഴിക്കോട്: തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ നിറയെ ചെറിയ കല്ലുകൾ. തിരുവമ്പാടിയിലെ ഒരു കടയിൽനിന്ന് വാങ്ങിയ തേങ്ങയിലാണ് തൂക്കം കൂട്ടാൻ കല്ലുകൾ നിറച്ചതായി കണ്ടെത്തിയത്. കാന്റീനിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി തേങ്ങ പൊട്ടിച്ചപ്പോഴാണ് പാചകക്കാരൻ സംഭവം ശ്രദ്ധിച്ചത്. തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ രീതി വ്യക്തമായത്. തേങ്ങയുടെ കണ്ണ് ഭാഗം തുരന്ന് ഉള്ളിലെ വെള്ളം കളഞ്ഞശേഷം ചെറിയ കല്ലുകൾ നിറയ്ക്കുകയായിരുന്നു. തേങ്ങയുടെ തൂക്കം വർധിപ്പിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് സംശയം. പുറത്തുനിന്ന് നോക്കിയാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് കല്ലുകൾ […]
Read more