Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cough cyrup

കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പ് വിൽക്കുന്നത് തടഞ്ഞ് ഡ്ര​ഗ് കൺട്രോളർ; കേരളത്തിൽ വ്യാപക പരിശോധന

തിരുവനന്തപുരം: മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിൽ നിരോധിച്ചു. തമിഴ്നാട്ടിൽ നിർമ്മിച്ച ഈ കഫ്സിറപ്പിൽ അപകടകരമായ അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംശയാസ്പദമായ എസ്ആർ 13 ബാച്ച് കേരളത്തിൽ എത്തിയിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ബ്രാൻഡിന്റെ വിൽപ്പന നിരോധിച്ചതായി സംസ്ഥാന ഡ്രഗ് കൺട്രോളർ അറിയിച്ചു. ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. സിറപ്പിന്റെ സാമ്പിളുകൾ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix