Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Court

ഡല്‍ഹി കലാപം: ബിജെപി മന്ത്രി കപില്‍ മിശ്രയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി

ഡല്‍ഹി: 2020 ല്‍ നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപി മന്ത്രി കപില്‍ മിശ്രയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ മന്ത്രി കപില്‍ മിശ്ര കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വൈഭവ് ചൗരസ്യ അന്വേഷണം പ്രഖ്യാപിച്ചത്. കുറ്റകൃത്യം നടന്ന സമയത്ത് കപില്‍ മിശ്ര പ്രദേശത്തുണ്ടായിരുന്നുവെന്ന് വ്യക്തമാണെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കപില്‍ മിശ്രയ്ക്ക് പങ്കില്ലെന്ന് കാണിച്ച് ഡല്‍ഹി […]
Read more

കലോത്സവങ്ങളുടെ അപ്പീൽ വഴി കിട്ടിയത് സർക്കാരിന് 80 ലക്ഷം; അംഗീകരിച്ചത് 33 എണ്ണം

കൊച്ചി: ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത് സംസ്ഥാനതല മത്സരത്തിന് യോഗ്യരാകാത്തവർ നൽകിയ അപ്പീൽ അപേക്ഷകൾ വഴി സർക്കാരിന് കിട്ടിയത് 80 ലക്ഷത്തോളം രൂപ. എല്ലാ ജില്ലകളിലുമായി രണ്ടായിരത്തോളം അപേക്ഷകൾ വന്നു എന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ ഇരുനൂറോളം അപേക്ഷകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ജില്ലാ തലത്തിൽ കൊടുക്കുന്ന അപ്പീൽ അപേക്ഷയ്‌ക്കൊപ്പം നൽകിയ 5000 രൂപയിൽ നിന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ അക്കൗണ്ടിലേക്ക് ഇത്രയും തുക എത്തിയത്. കെട്ടിവെച്ച പണം അപ്പീൽ അനുവദിച്ചാൽ മാത്രം തിരികെ നൽകുന്നതാണ് കലോത്സവ ചട്ടം. അപ്പീൽ അപേക്ഷകൾക്കൊപ്പം ഒരു […]
Read more

ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് സ്വർണം പണയം വയ്ക്കുന്നത് വിശ്വാസവഞ്ചന

കൊച്ചി: വിവാഹസമ്മാനമായി കിട്ടിയ സ്വർണം ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് പണയം വയ്ക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് വ്യക്തമാക്കി ഹൈക്കോടതി.ഭാര്യ ലോക്കറില്‍ സൂക്ഷിക്കാനായി നല്‍കിയ 50 പവൻ സ്വർണം സ്വന്തം ആവശ്യത്തിനായി ബാങ്കില്‍ പണയംവച്ച കാസർകോട് സ്വദേശിയുടെ ശിക്ഷ കോടതി ശരിവച്ചു.സ്വർണം ബാങ്കില്‍ പണയം വച്ചതിനുശേഷം ലോക്കറില്‍ വച്ചതായുള്ള വ്യാജ രേഖകള്‍ ഇയാള്‍ ഭാര്യയെ കാണിക്കുകയും ചെയ്തിരുന്നു. പിന്നീട് ഭാര്യ സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് പണയപ്പെടുത്തിയതായി അറിയുന്നത്. തുടർന്ന് ഭർത്താവിനെതിരെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്രിമിനല്‍ വിശ്വാസവഞ്ചനയ്ക്കാണ് കാസർകോടുകാരനെതിരെ ശിക്ഷ […]
Read more

ഭാര്യയുടെ സ്വകാര്യസംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തു;ഭര്‍ത്താവിന് പിഴ ശിക്ഷ വിധിച്ച് കോടതി

ഭാര്യയുടെ സ്വകാര്യസംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ബന്ധുക്കളെ കേള്‍പ്പിച്ച കേസില്‍ ഭര്‍ത്താവിന് ശിക്ഷ.ബഹ്‌റൈനിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.50ദിനാര്‍ ശിക്ഷയായി വിധിക്കുകയും ഒപ്പം കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.സുഹൃത്തുമായി നടത്തിയ സ്വകാര്യ സംഭാഷണം നിയമവിരുദ്ധമായി റെക്കോര്‍ഡ് ചെയ്യ്ത് കുട്ടികളെയും ബന്ധുക്കളെയും കേള്‍പ്പിക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. 2022ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.ഭാര്യയുടെ അനുമതിയില്ലാതെ ഫോണ്‍കോളുകള്‍ ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്യുന്നുവെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചു.സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ബെഡ്‌റൂമിലും വാഹനത്തിലും റെക്കോഡിംഗ് ഉപകരണങ്ങള്‍ രഹസ്യമായി വെച്ചിരുന്നുവെന്ന് യുവതി […]
Read more

പ്രണയപ്പകയെ തുടര്‍ന്ന് വിഷ്ണുപ്രിയയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്

കണ്ണൂര്‍:പാനൂരിലെ പ്രണയപകയില്‍ യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്.തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക.22കാരിയായ വിഷ്ണുപ്രിയയെ സുഹൃത്ത് മാനന്തേരി സ്വദേശി ശ്യാംജിത്ത് വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് കേസ്. 2022 ഒക്ടോബര്‍ 22 നായിരുന്നു പാനൂര്‍ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയയെ പകല്‍ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം മാനന്തേരിയിലെ താഴെകളത്തില്‍ എ ശ്യാംജിത്തിനെ (25) പൊലീസ് അറസ്റ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer