Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Court

എൻസിഇആർടി ടെക്സ്റ്റ് ബുക്കിൽ പുതിയ പരിഷ്കരണം; കോടതികളിലെ അഴിമതിയും വെല്ലുവിളികളും ഉൾപ്പെടുത്തി

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടുത്തി എൻസിഇആർടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകം. കോടതികളിലെ അഴിമതിയും കേസുകൾ കെട്ടിക്കിടക്കുന്നതുമാണ് ‘നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അധ്യായത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജഡ്ജിമാരുടെ എണ്ണക്കുറവ്, സങ്കീർണ്ണമായ നിയമനടപടികൾ, മോശം അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് കേസുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതിന് കാരണമായി പ്രതിപാദിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. പഴയ പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്, സ്വതന്ത്ര ജുഡീഷ്യറി എന്നാൽ എന്ത്, കോടതികളുടെ ഘടന, അവ […]
Read more

കോടതിപരിധി നിശ്ചയിച്ചില്ല; കല്ലറ പൊലീസ് സ്റ്റേഷൻ്റെ പ്രവർത്തനം പ്രതിസന്ധിയിൽ

കോട്ടയം: ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും കോടതിപരിധി സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നത് കല്ലറ പൊലീസ് സ്റ്റേഷൻ്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. സ്റ്റേഷൻ ഏത് കോടതിയുടെ കീഴിൽ വരുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ പെറ്റി കേസുകൾ പോലും സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥർ. കഴിഞ്ഞ മാസം 24-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സ്റ്റേഷൻ്റെ ഉദ്ഘാടനം നിർവഹിച്ചെങ്കിലും, നിയമപരമായ തടസ്സങ്ങൾ കാരണം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ പ്രതിസന്ധി തുടരുകയാണ്. സ്റ്റേഷൻ പരിധിയിൽ പിടിക്കപ്പെടുന്ന പ്രതികളെ ഹാജരാക്കുന്നതിനും കൃത്യസമയത്ത് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനും […]
Read more

ദീപക്കിന്‍റെ മരണം; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കുന്ദമംഗലം കോടതി 27ന് വിധി പറയും

കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം 27ന് വിധി പറയും. കുന്ദമംഗലം കോടതിയാണ് കേസ് പരിഗണിച്ചത്. ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഷിംജിതയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും മോണിമെന്ററി ബെനഫിറ്റും ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തുവെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടന്നത് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. […]
Read more

നിവിൻ പോളിയെ വ്യാജ കേസില്‍ കുടുക്കാൻ ശ്രമിച്ച സംഭവം; നിര്‍മാതാവ് പി.എസ്. ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി

കൊച്ചി: ആക്‌ഷൻ ഹീറോ ബിജു എന്ന സിനിമയുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയെ വ്യാജ കേസില്‍ കുടുക്കാൻ ശ്രമിച്ച സംഭവത്തില്‍ നിർമാതാവ് പി.എസ്. ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി. വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതി ചുമത്തിയിരിക്കുന്നത്. ആക്‌ഷൻ ഹീറോ ബിജു-2 എന്ന ചിത്രത്തിൽ നിർമ്മാണ പങ്കാളിയാക്കാമെന്നുപറഞ്ഞ് തന്നെ വഞ്ചിച്ചുവെന്നും, ചിത്രത്തിൻറെ വിതരണ അവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നും ചൂണ്ടിക്കാട്ടിയുള്ള ഷംനാസിന്റെ പരാതിയില്‍ നിവിൻ […]
Read more

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; 4 പേർക്ക് ഏഴ് വർഷം കഠിനതടവ്

ചേർത്തല: ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സുഹൃത്തിനെയും കൂട്ടരെയും സെഷൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. വാവ പ്രമോദ് എന്നറിയപ്പെടുന്ന ചേർത്തല മുൻസിപ്പൽ 30-ാം വാർഡിൽ കുട്ടപ്പുറത്ത് വീട്ടിൽ പ്രമോദ്, തൈക്കൽ പട്ടണശ്ശേരി കോളനിയിൽ പ്രിൻസ്, സി എം സി 28-ാം വാർഡിൽ നെല്ലിക്കൽ ലിജോ ജോസഫ്, തൈക്കൽ പട്ടണശ്ശേരി കോളനിയിൽ ജോൺ ബോസ്കോ എന്നിവരെയാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് ലക്ഷ്മി എസ് ശിക്ഷിച്ചത്. ചേർത്തല പൊലീസ് രജിസ്റ്റർ […]
Read more

12 വർഷത്തിന് ശേഷം നീതി; മലപ്പുറം ചന്തക്കുന്ന് സ്വദേശിക്ക് 143714 രൂപനഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നിലമ്പൂർ: തകരാറിലുള്ള ഹോണ്ട ബൈക്ക് മാറ്റി തരണമെന്ന് ആവശ‍്യപ്പെട്ടുള്ള 12 വർഷത്തെ നിയമ പൊരാട്ടത്തിനൊടുവിൽ ഉപഭോക്താവിന് കോടതിയിൽ നിന്നും അനുകൂല വിധി. ചന്തക്കുന്ന് സ്വദേശി പറവെട്ടി അബ് ദുൽ ഹക്കീമിന് അനുകൂലമായാണ് മലപ്പുറം ഉപഭോക്തൃ കോടതി വിധി പ്രസ്ഥാവിച്ചത്. നഷ്ടപരിഹാരം ഉൾപ്പടെ 143714 രൂപ നൽകാനാണ് കോടതി വിധിച്ചത്. 2013 വർഷത്തിലാണ് 79400 രൂപ നൽകി ഹക്കീം മഞ്ചേരിയിലെ ഹോണ്ടയുടെ ഷോറുമിൽ നിന്നും ബൈക്ക് വാങ്ങിയെത്. 72 കിലോമീറ്ററാണ് മൈലേജ് ഉറപ്പ് പറഞ്ഞിരുന്നത്. എന്നാൽ 50 ൽ […]
Read more

ബൈക്കിന് വാഗ്ദാനം ചെയ്ത മൈലേജ് ലഭിച്ചില്ല; 1.43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

മലപ്പുറം: വാഗ്ദാനം ചെയ്‌ത മൈലേജ് ലഭിക്കാത്തതിനും മറ്റ് നിരന്തരം സംഭവിക്കുന്ന തകരാറുകൾ പരിഹരിക്കാത്തതിനെയും തുടർന്ന് മലപ്പുറം സ്വദേശി നടത്തിയ 12 വർഷത്തെ നിയമപോരാട്ടം വിജയത്തിൽ. നിരന്തരം തകരാറുകൾകൊണ്ട് പൊറുതിമുട്ടിയ ബൈക്ക് മാറ്റി നൽകണമെന്ന ആവശ്യവുമായാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഉപഭോക്താവിന് നഷ്ടപരിഹാരം ഉൾപ്പെടെ 1,43,714 രൂപ നൽകാനാണ് ഉപഭോക്തൃ കോടതി വിധിച്ചത്. ചന്തക്കുന്ന് സ്വദേശിയായ പറവെട്ടി അബ്ദുൽ ഹക്കീമിനാണ് മലപ്പുറം ഉപഭോക്തൃ കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചത്. 2013-ലാണ് ഹക്കീം മഞ്ചേരിയിലെ ഹോണ്ട ഷോറൂമിൽ നിന്ന് […]
Read more

ഷിബില വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട് : താമരശ്ശേരി പുതുപ്പാടി കക്കാട് നാക്കിലമ്പാട് പാറക്കണ്ടിവീട്ടില്‍ ഷിബില (24) യെ വീട്ടില്‍ക്കയറി കുത്തിക്കൊന്ന കേസില്‍ താമരശ്ശേരി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യിലാണ് പോലീസ് ഇന്‍സ്പെക്ടര്‍ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറുനൂറുപേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ഷിബിലയുടെ ഭര്‍ത്താവ് പുതുപ്പാടി തറോല്‍മറ്റത്ത് വീട്ടില്‍ യാസിര്‍ (26) ആണ് കേസിലെ ഏക പ്രതി. ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയും അവരുടെ മാതാപിതാക്കളെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ കൊലക്കുറ്റത്തിനും വധശ്രമത്തിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ […]
Read more

കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ല: സംസ്ഥാന വിവരാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോടതികള്‍ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. സംസ്ഥാനത്തെ ചില കോടതി ജീവനക്കാര്‍ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുവെന്നും ഇത് കുറ്റമാണെന്നുമാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ നിരീക്ഷണം.സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ അബ്ദുള്‍ ഹക്കിം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. റൂള്‍ 12 പ്രകാരം എല്ലാ വിവരങ്ങളും നല്‍കുന്നത് കോടതികള്‍ക്ക് നിഷേധിക്കാന്‍ സാധിക്കില്ലെന്ന് വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ പ്രൊസീഡിംഗ്സ് അല്ലാതെ മറ്റൊരു വിവരവും നിഷേധിക്കാന്‍ കോടതികള്‍ക്ക് സാധിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. സുപ്രിംകോടതി ഉള്‍പ്പെടെ […]
Read more

എസ് പി സുജിത് ദാസിനെതിരെയുള്ള പീഡന പരാതി ;വീട്ടമ്മയുടെ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി:മലപ്പുറം മുന്‍ എസ്പി സുജിത് ദാസുള്‍പ്പെടെയുള്ളവര്‍ക്കെതിരായ പീഡന പരാതിയില്‍ വീട്ടമ്മയുടെ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി സുപ്രീം കോടതി. ആസൂത്രിത കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിശ്വാസ്യത തകര്‍ക്കാന്‍ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറാണ്ടെന്ന് ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. 2022ലെ പരാതിയില്‍ എന്തുകൊണ്ടാണ് കേസെടുക്കാന്‍ വൈകിയതെന്ന് സര്‍ക്കാരിനോടും കോടതി ചോദിച്ചു. ഹര്‍ജിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. ആരോപണ വിധേയരായ മുന്‍ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, […]
Read more

Recent News

Advertisement
WhiteswanTV Footer