Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cpim

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. നിലവില്‍ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
Read more

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ആരോഗ്യനിലയിൽ മാറ്റമില്ലെന്നും തൽസ്ഥിതി തുടരുന്നുവെന്നുമാണ് മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയാഘാതത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവിധ സ്പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം മുതിർന്ന നേതാവ് ജി സുധാകരനും ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു.
Read more

വിഎസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആശുപത്രിയിലെത്തി ജി സുധാകരൻ

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. എസ്‌യുടി ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ ഇന്ന് ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ അരുൺകുമാറിനെ കണ്ടു. വിഎസ് ജീവിതകാലം മുഴുവൻ ഫൈറ്ററായിരുന്നു. നല്ല കമ്മ്യൂണിസ്റ്റുകാർ ഫൈറ്റ് ചെയ്താണ് നിന്നതെന്നും ഇന്നത്തെപ്പോലെ അഡ്ജസ്റ്റ് ചെയ്ത് പോകണമെന്നായിരുന്നില്ല അദ്ദേഹത്തിൻ്റെ നിലപാടെന്നും ജി സുധാകരൻ ആശുപത്രി സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
Read more

വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു; ആരോ​ഗ്യനിലയിൽ മാറ്റമില്ല

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിയിലാണ് വി എസ്. വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ ജീവൻ നിലനി‍ർത്തിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നെന്ന് ഡോക്ടർമാർ അറിയിക്കുന്നു. വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘമാണ് വിഎസിനെ പരിചരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read more

ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില മാറ്റം ഇല്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ആരോഗ്യ സ്ഥിതി അവലോകനം ചെയ്യാൻ മെഡിക്കൽ ബോർഡ് ഇന്നും യോഗം ചേരും. ഉച്ചക്ക് മുൻപ് മെഡിക്കൽ ബുള്ളറ്റിനും പ്രതീക്ഷിക്കുന്നുണ്ട്.
Read more

വി എസ് അച്യുതാനന്ദൻ മെഡിക്കൽ ഐസിയുവിൽ തുടരുന്നു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ മെഡിക്കൽ ഐസിയുവിൽ തുടരുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും അറിയിച്ചു. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇന്ന് രാവിലെ പത്ത് മണിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനപുരത്തെ എസ് യുടി ആശുപത്രിയിൽ മെഡിക്കൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ് വിഎസ് അച്യുതാനന്ദൻ.സിപിഐഎം ജനറൽ സെക്രട്ടറി എം […]
Read more

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് വി എസിനെ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.
Read more

പ്രിയങ്കയെ വെട്ടാൻ പിണറായിയെ ഇറക്കി സിപിഎമ്മിന്റെ ചെക്ക്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ എത്തുന്നതിന്റെ ആവേശത്തിലാണ് കോൺഗ്രസ് നേതാക്കളും അണികളും. പ്രിയങ്ക വയനാടിന്റെയും നിലമ്പൂരിന്റെയും എംപിയാണ്. അതിലുപരി ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പോർ മുഖം കൂടിയാണ്. സഹോദരൻ രാഹുൽ ഗാന്ധിക്ക് ഉള്ളതിനേക്കാൾ സ്വീകാര്യത ദേശീയ രാഷ്ട്രീയത്തിൽ പ്രിയങ്കയ്ക്കുയുണ്ട്. ഇന്ദിരയുടെ മൂക്കും മുടിയും കണ്ണും മാത്രമല്ല, ധീരതയും കാര്യപ്രാപ്തിയുമാണ് പ്രിയങ്കയുടെ സാമ്യതകൾ. ആ സാമ്യതകൾ തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രിയങ്കയെ സംഘപരിവാറിന് എതിരായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവായി കോൺഗ്രസും ജനങ്ങളും കാണുന്നത്. വയനാടും കേരളവും […]
Read more

ജി സുധാകരൻ പാർട്ടി വിടുമോ?

സിപിഎമ്മിനും സിപിമ്മിലെ നേതാക്കൾക്കും ഇപ്പോൾ അത്ര നല്ല കാലമല്ല. രണ്ടാം ഭരണത്തിൽ ഭരിച്ച് മുടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് കൂടാതെ പാ‍ർട്ടിയിലെ നേതാക്കൾക്കിടയിൽ പോലും പ‍ടലപിണകങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണ്. ഇത്തരത്തിൽ കുറച്ച് കാലങ്ങളായി പാർട്ടിയുമായി സ്വരചേർച്ചയിലാതെ നിൽക്കുന്ന മുതിർന്ന നേതാവാണ് ജി സുധാകരന്‍. അടുത്തിടെ ജി സുധാകരൻ്റെ പരാമർശങ്ങൾ പലതും പ്രത്യക്ഷമായും പരോഷമായും പാ‍ർട്ടിയെ പ്രതിസന്ധിയിലാക്കാറുണ്ട്. 100 വർഷം പഴക്കമുളള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവാണ് ജി സുധാകരൻ. കലാലായ രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം കേരള […]
Read more

അഭിമാനത്തേരിലേറി അഞ്ചാം വർഷത്തിലേക്ക് രണ്ടാം പിണറായി സർക്കാർ

രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. യുഡിഎഫ് എൽഡിഎഫ് മുന്നണികൾ നേതൃത്വം നൽകുന്ന സർക്കാരുകൾ മാറി മാറി വരുന്ന സ്ഥിരം പല്ലവികളെ തകിടം മറിച്ചായിരുന്നു കേരളത്തിൽ ഇടതു തുടർ ഭരണം യാഥാർത്ഥ്യമായത്. 2016ലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി കണ്ണൂരിന്റെ വിപ്ലവ സൂര്യൻ പിണറായി വിജയൻ അധികാരം ഏറ്റെടുക്കുന്നത്. തുടർന്ന് 2021ലും തുടർഭരണം തേടി പിണറായി വിജയൻ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടർന്നു. ഈ കാലയളവുകളിൽ അനവധി ആരോപണങ്ങളാൽ നിറഞ്ഞപ്പോഴും അതിനെയെല്ലാം ആത്മവിശ്വാസത്തോടെ എതിർത്ത് മുന്നോട്ടു പോകുവാൻ പിണറായി […]
Read more

Recent News

Advertisement
WhiteswanTV Footer