Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cpim

വിപ്ലവനായകന് അന്ത്യാഭിവാദ്യം; ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം. തിരുവനന്തപുരത്തെ വസതിയിൽ നിന്ന് വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണി വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ തലസ്ഥാനത്തേക്ക് ജനപ്രവാഹമാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിലെത്തിയിട്ടുണ്ട്. പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമകൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ […]
Read more

വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് കെ കെ രമ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. പ്രാണനില്‍ ഇരുട്ട് പടര്‍ന്നപ്പോഴും, നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കൈത്താങ്ങായിരുന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍ എന്ന് കെ കെ രമ അനുശോചിച്ചു. തന്‌റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അനുശോചനം രേഖപ്പെടുത്തയത്. ഫേസ്ബുക്ക് കുറിപ്പിന്‌റെ പൂര്‍ണരൂപം പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍,നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെകരസ്പര്‍ശമായിരുന്നപ്രിയ സഖാവ്….അന്ത്യാഭിവാദ്യങ്ങള്‍….
Read more

കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവ്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത വി എസ് വിട്ടു പിരിഞ്ഞുവെന്ന് സംസ്ഥാന സെക്രട്ടറി അനുശോചിച്ചു. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി. എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് തീരുമാനം. ഇന്ന് രാത്രി അവിടെ പൊതുദര്‍ശനമുണ്ടാവും. നാളെ ഒൻപത് മണിക്ക് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് ശേഷം […]
Read more

വി എസിന്റെ വേര്‍പാട് തീരാനഷ്ടം: ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വേര്‍പാടിൽ അനുശോചിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വിഎസിൻ്റെ വേർപ്പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. രോഗശയ്യയിലായിരുന്ന സാഹചര്യത്തില്‍ പോലും പ്രധാനപ്പെട്ട വിഷയങ്ങളില്‍ പ്രതികരിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചും അദ്ദേഹം സമൂഹത്തിന് മുന്നിലുണ്ടായിരുന്നു. പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ വി എസ് വഹിച്ച പങ്ക് നിര്‍ണായകമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
Read more

വിപ്ലവ സൂര്യന് വിട; മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാന്ദൻ അന്തരിച്ചു. 101 വയസ്സായിരുന്നു. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായതോടെയാണ് വി എസിന്‍റെ ആരോഗ്യനില ഗുരതരമായത്. പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലിരുന്ന വിഎസിനെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് പരിചരിച്ചിരുന്നത്. വിഎസിന്‍റെ ആരോഗ്യാവസ്ഥ മോശമായെന്നറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആശുപത്രിയിൽ എത്തിയിരുന്നു. വിഎസിൻ്റെ മൃതദേഹം ഇന്ന് രാത്രി വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ദർബാർ ഹാളിലും […]
Read more

കേരളാ ഗവര്‍ണര്‍ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം പോളിറ്റ് ബ്യൂറോ. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങൾ അട്ടിമറിക്കാൻ ഗവർണ്ണറും കേന്ദ്ര സർക്കാരും ശ്രമിക്കുകയാണെന്ന് പി.ബി. കുറ്റപ്പെടുത്തി. കേരളത്തിലെ സ‍ര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവ‍ര്‍ണര്‍-സ‍ര്‍ക്കാര്‍ പോര് കടുക്കുന്ന സാഹചര്യത്തിലാണ് വിമർശനം. ഗവർണ്ണർ രാജേന്ദ്ര അർലേക്കർ ഭരണഘടന പദവി ദുരുപയോഗം ചെയ്യുകയാണെന്നും സംസ്ഥാന സർക്കാരിന്റെ സുഗമമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും സി.പി.എം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്ഭവനെ ഗവര്‍ണര്‍ ആർ.എസ്.എസ്. ആശയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റുകയാണെന്നും സംസ്ഥാനത്തെ മതേതരത്വത്തെ താഴ്ത്തിക്കെട്ടാനാണ് […]
Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുളളറ്റിൻ പറയുന്നു. പട്ടം എസ് യു ടിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യം മെഡിക്കൽ ബോർഡ് ചേ‌ർന്ന് വിലയിരുത്തിയ ശേഷമാണ് ബുള്ളറ്റിൻ പുറത്തിറക്കിയത്. കഴിഞ്ഞ മാസം 23ാം തീയതി രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
Read more

മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ സിപിഐഎമ്മിന് അതൃപ്തി

മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഐഎം. അനാവശ്യമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നാണ് നേതൃത്വത്തിൻറെ വിലയിരുത്തൽ. പ്രതിപക്ഷത്തിന് ആയുധം നൽകുന്ന തരത്തിലുള്ളതായിരുന്നു മന്ത്രിയുടെ പ്രതികരണം. പൊതുജനാരോഗ്യത്തിന്റെ മികവിനെ വിലകുറച്ചുകാണുന്ന താരത്തിലുള്ളതും അതുപോലെ സംശയം ജനിപ്പിക്കുന്ന തരത്തിലുമുള്ള പ്രതികരണമാണ് മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രികൾ കോർപറേറ്റുകൾ വാങ്ങുന്നുവെന്ന് പാർട്ടി വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടെയുണ്ടായ മന്ത്രിയുടെ പ്രസ്താവന പാർട്ടി നിലപാടിന് വിരുദ്ധമെന്നാണ് വിലയിരുത്തൽ. 2019-ൽ അസുഖബാധിതനായി മരിക്കാറായതാണെന്നും സ്വകാര്യ ആശുപത്രിയിലെ ചികിത്സ […]
Read more

നിലമ്പൂരില്‍ എം സ്വരാജ് ബലിയാട്..?

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ കഴിയുമ്പോഴും തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. എം സ്വരാജിനെ സിപിഎം ബലിയാട് ആക്കിയതാണോ എന്നതിലാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച തകൃതിയായി നടക്കുന്നത്. മെയ് 29 ന് രാത്രി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഒരു പേര് സ്ഥാനാര്‍ഥി പദവിയിലേക്ക് നിയോഗിച്ചിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ മത്സരിക്കട്ടെ എന്നതായിരുന്നു ഏറെക്കുറെ […]
Read more

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കൽ ബോർഡ്‌ നിർദ്ദേശം. ആരോഗ്യസ്ഥിതി മോശമായതിനാൽ ഇന്നലെ രണ്ട് തവണ വിഎസിന് ഡയാലിസിസ് നിർത്തിവയ്ക്കേണ്ടി വന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്. രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer