Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cpim

മരുന്ന് ക്ഷാമം : വിതരണക്കാരുമായി ചർച്ച നടത്താതെ ആരോഗ്യ വകുപ്പ്

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിൽ ചർച്ച നടത്താതെ സർക്കാർ. വിതരണക്കാർ ആശുപത്രിയിലേക്ക് മരുന്ന് വിതരണം നിർത്തിയിട്ട് ഒമ്പത് ദിവസമായി . സെപ്റ്റംബർ വരെയുള്ള കുടിശിക ലഭിക്കാത്തതിലാണ് മരുന്ന് നൽകാതിരുന്നത് . കൂടാതെ കുടിശ്ശിക ലഭിക്കണമെന്നാണു വിതരണക്കാർ ആവശ്യപ്പെടുന്നത്. 80 കോടിയിലേറെ കുടിശ്ശികയുണ്ടെന്നാണു വിവരം. സമരത്തെ തുടർന്ന് മെയ് പകുതി വരെയുള്ള തുക നൽകിയിട്ടുണ്ട്. എന്നാൽ ഇത് പൂർണമായും അടച്ചുതീർത്താലേ മരുന്നു വിതരണം പുനരാരംഭിക്കൂവെന്നാണ് മരുന്ന് വിതരണ കമ്പനികൾ വ്യക്തമാക്കിയിരിക്കുന്നത്. മരുന്ന് ക്ഷാമം സാധാരണക്കാരെയും രോഗികളെയും വലച്ചിരിക്കുകയാണ് . […]
Read more

കഞ്ചിക്കോട് ബ്രൂവറി അനുമതി: എന്ത് കിട്ടി..? ആർക്ക് കിട്ടി…?

കഞ്ചിക്കോട്ടെ ബ്രൂവറി അനുമതി വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഉയരുന്ന വിവാദങ്ങൾക്ക് പിന്നാലെ സിപിഎം നേതൃത്വം നൽകുന്ന ഭരണസമിതിയുള്ള പുതുശ്ശേരി പഞ്ചായത്ത് പോലും അനുമതിയെ സംബന്ധിച്ച വിവരങ്ങൾ അറിഞ്ഞില്ലെന്നാണ് ലഭിക്കുന്ന വിവരം. നിഷ്കർഷിക്കപ്പെട്ട പദ്ധതി എലപ്പുള്ളി പുതുശ്ശേരി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്താണ് നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട യാതൊരു ആശയവിനിമയവും ഇരു പഞ്ചായത്തുകളുമായി സർക്കാർ ഇതുവരെയും നടത്തിയിട്ടില്ല എന്നതാണ് അറിയുവാൻ കഴിഞ്ഞത്. കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് […]
Read more

സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ രൂക്ഷമായി ശകാരിച്ച് ബിനോയ് വിശ്വം

സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ രൂക്ഷമായി ശകാരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . എഐടിയുസി സമരവുമായി ബന്ധപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രവർത്തകർ സ്റ്റേജ് കെട്ടിയത്. ബിനോയ് വിശ്വത്തിന്റെ ശകാരത്തിന് പിന്നാലെ തന്നെ പ്രവര്‍ത്തകര്‍ സ്റ്റേജ് അഴിച്ച് മാറ്റി. രണ്ട് ലോറികൾ ചേര്‍ത്തിട്ടായിരുന്നു സ്റ്റേജ് കെട്ടിയിരുന്നത്. പൊതുനിരത്തിൽ ഇങ്ങനെ ചെയ്യാൻ പാടില്ലെന്നറിയില്ലേയെന്നും പിന്നെന്തിനാണ് ഇങ്ങനെ ചെയ്തതെന്നും ചോദിച്ചായിരുന്നു അദ്ദേഹത്തിന്റെ ശകാരം. പിന്നാലെ പ്രവർത്തകർ ചേർന്ന് സ്റ്റേജ് അഴിച്ചുമാറ്റുകയായിരുന്നു.
Read more

സിപിഎമ്മിന് മരണഗീതമായി ‘സ്തുതി ഗാനം’

പ്രത്യയശാസ്ത്രത്തെ പറ്റിയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ പറ്റിയും ഊക്കം കൊള്ളാറുള്ള സിപിഎം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യച്യുതിയോടെയാണ് കടന്നു പോകുന്നത്. ഒരു കാലഘട്ടത്തോളം വലിയൊരു പ്രത്യയശാസ്ത്ര മുന്നേറ്റമായി നിലകൊണ്ട സിപിഎം ഇന്ന് വലതുപക്ഷ വ്യതിയാനങ്ങളിലൂടെ സഞ്ചരിക്കുകയാണ്. കേവലം ആൾക്കൂട്ടമായി സിപിഎമ്മും മാറുകയാണ്. ഇഎംഎസിനെയും നയനാരെയും അച്യുതാനന്ദനെയും പോലെയുള്ള മഹാരഥന്മാർ സിപിഎമ്മിനെ ആശയപരമായ മുന്നേറ്റങ്ങളിലൂടെ നയിച്ചുവെങ്കിൽ ഇന്നത്തെ നേതാക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മരണമണി മുഴക്കുകയാണ്. ചരിത്രത്തിന്റെ ഏടുകളിൽ ഒരുപിടി മഹത്തായ നേതാക്കന്മാർ സിപിഎമ്മിന് ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കാലഘട്ടത്തിലും പാർട്ടി […]
Read more

നവകേരള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം :നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

നവകേരള നിർമാണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്നത്തേത്. നവകേരളം എന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നതെന്നും ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണ് ലക്ഷ്യം എന്നും ഗവർണർ വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനം വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായി. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കേന്ദ്രസഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും. കൂടാതെ വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണ് എന്നും വിദ്യാഭ്യാസം ആരോഗ്യം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയ്ക്ക് […]
Read more

സ്തുതി ഗാനം എഴുതിയ ചിത്രസേനന് അപേക്ഷിക്കുന്നതിന് മുന്നേ ജോലി: വിവാദത്തിലായി നിയമനം

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കാവലാൾ എന്ന സ്തുതിഗാനം എഴുതിയ പൂവത്തൂർ സേനന്റെ നിയമനം വിവാദത്തിൽ .2024 ഏപ്രിൽ 25ന് അപേക്ഷ നൽകിയ ചിത്രസേനന് 2024 ഏപ്രിൽ 24ന് നിയമന ഉത്തരവ് ലഭിച്ചതാണ് വിവാദത്തിന് കാരണമായത്. പൊതുവിതരണ വകുപ്പിൽ നിന്നും വിരമിച്ച ചിത്രസേനന് ധനവകുപ്പിൽ പുനർനിയമനം ലഭിക്കുകയായിരുന്നു. ഇന്നായിരുന്നു തിരുവനന്തപുരത്ത് സി.പി.എം അനുഭാവികളായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വായ്ത്തി ഗാനം ആലപിച്ചത്. ചെമ്പടയ്ക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍’ എന്ന […]
Read more

ആത്മകഥാ വിവാദം; ഡിസി ബുക്സ് മേധാവി എ വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടയച്ചു

സിപിഎം നേതാവ് ഇ പി ജയരാജിന്റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്ക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആത്മകഥാ ഭാഗങ്ങൾ ശ്രീകുമാറിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. ഇ പി ജയരാജന്റെ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങൾ ചോർന്ന സംഭവത്തിൽ കേസെടുക്കാന്‍ എഡിജിപി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പുതിയ പരാതി […]
Read more

പാര്‍ട്ടി അംഗമാണെന്ന ഉറച്ച ബോധ്യത്തോടെ സൈബറിടത്തില്‍ ഇടപെടണം

തിരുവന്തപുരം: സൈബറിടത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടപെടലില്‍ നിര്‍ദ്ദേശവുമായി സിപിഐ. അധിക്ഷേപകരമായ രീതിയില്‍ പ്രവര്‍ത്തകര്‍ സൈബറിടങ്ങളില്‍ ഇടപെടുന്നത് അച്ചടക്കലംഘനമായി കണക്കാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും മോശമായി ചിത്രീകരിക്കുന്നതും ഏതെങ്കിലും രീതിയില്‍ അധിക്ഷേപിക്കുന്നതും ഗുരുതര കുറ്റമായി കണക്കാക്കും. ഇതിനെ പ്രോത്സഹിപ്പിക്കുന്നതിനെയും അച്ചടക്കലംഘനമായി കണക്കാക്കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച് പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. സൈബറിടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ഒരാഴ്ച തെറ്റ് തിരുത്താനുള്ള സമയം ആദ്യം കൊടുക്കും. എന്നിട്ടും […]
Read more

കൊന്നിട്ടും പക തീരാത്ത സിപിഎം

സിപിഎമ്മിന്റെ പക നിറഞ്ഞ മനസ്ഥിതി കേരള ജനത അനവധി തവണ കണ്ടിട്ടുള്ളതാണ്. ഈ തലമുറയിൽ തന്നെ ടി പി ചന്ദ്രശേഖരനും മട്ടന്നൂരിലെ ശുഹൈബും പെരിയയിലെ ശരത് ലാലും കൃപേഷുമെല്ലാം സിപിഎമ്മിന്റെ അരുംകൊല രാഷ്ട്രീയത്തിന്റെ ഇരകളായിരുന്നു. ഈ കൊലപാതകങ്ങൾ എല്ലാം നടന്നപ്പോൾ തന്നെ തങ്ങൾക്ക് ഇതിൽ ബന്ധമില്ലെന്ന സ്ഥിരം പല്ലവി ആയിരുന്നു സിപിഎം ഉയർത്തിയിരുന്നത്. പിന്നീട് അന്വേഷണം സിപിഎമ്മിലേക്ക് തന്നെ എത്തിയപ്പോൾ ചില കേസുകളിൽ വാടക കൊലയാളികളെ നൽകിയും വേണ്ട സഹായങ്ങൾ ചെയ്തും പാർട്ടി അടവ് നയം സ്വീകരിക്കുകയായിരുന്നു. […]
Read more

ഗോവിന്ദൻ പുറത്ത്; ഇത് പിണറായിക്കാലം…!

സിപിഎമ്മിനെയും ഇടതുമുന്നണിയേയും ഇന്ന് നയിക്കുന്നത് പിണറായി വിജയനാണ്. നയിക്കുന്നുവെന്നല്ല അടക്കിവാഴുന്നുവെന്ന പ്രയോഗമാകും ഒന്നുംകൂടി ചേരുക. പാർട്ടിക്കുള്ളിൽ ഒരു ഏകാധിപതിയെപ്പോലെ പിണറായി നിലകൊള്ളുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയാകുന്നു. വിവിധ വകുപ്പുകളും മന്ത്രിമാരും ഉണ്ടെന്നിരിക്കെ എല്ലാത്തിലും തീരുമാനങ്ങൾ എടുക്കുന്നത് മുഖ്യമന്ത്രി മാത്രമാണ്. ഇതര മന്ത്രിമാർക്കും വകുപ്പുകൾക്കും യാതൊരു പ്രസക്തിയും ഇല്ലാത്ത പിണറായിക്കാലം. മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം പോലും ബഹിഷ്കരിച്ചിരുന്നു. അത്രമേൽ […]
Read more

Recent News

Advertisement
WhiteswanTV Footer