Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cpim

അൻവർ പറഞ്ഞത് പച്ചക്കള്ളം : അൻവറിനെതിരെ മുഖ്യമത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി

പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥനരഹിതവും ദുരുദ്ദേശപരവുമെന്ന പ്രതികരണവുമായി മുഖ്യമത്രിയുടെ പൊളിറ്റിക്കൽ സെക്രെട്ടറി പി ശശി . വി ഡി സതീശനെതിരെ അഴിമതി ആരോപണം താൻ ഉന്നയിക്കാൻ ആവശ്യപ്പെട്ടു എന്ന പറയുന്നത് പച്ചക്കളമാണെന്നും അത്തരത്തിൽ ഒരു സംഭവവും ഉണ്ടായിട്ടില്ല എന്നും പി ശശി വ്യക്തമാക്കി. പി വി അൻവറിന്റെ രാജിക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അൻവർ പ്രതിപക്ഷനേതാവിനോട് ക്ഷമാപണവുമായി എത്തിയത് . പിതാവിനെ പോലെ സ്‌നേഹിച്ച വ്യക്തിയെ ആക്രമിക്കുന്നതില്‍ എനിക്ക് അമര്‍ഷം ഉണ്ടായിരുന്നു എന്നും […]
Read more

പ്രതിപക്ഷ നേതാവിന് നേരിടേണ്ടി വന്ന മാനഹാനിക്ക് കേരളത്തിലെ ജനതയോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു: പി വി അൻവർ

അഴിമതി ആരോപണം ഉന്നയിച്ചതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് മാപ്പ് ചോദിച്ച് പി വി അൻവർ . രാജിക്ക് പിന്നാലെയായിരുന്നു അൻവറിന്റെ ക്ഷമാപണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശ പ്രകാരമാണ് ആരോപണം ഉന്നയിച്ചതെന്ന് പി വി അന്‍വര്‍ വെളിപ്പെടുത്തി. നിരന്തരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് പി ശശിയുടെ നിര്‍ദേശ പ്രകാരം അഴിമതി ആരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ വെളിപ്പെടുത്തി. 150 കോടിയുടെ അഴിമതി സതീശന്‍ നടത്തിയെന്ന് എംഎല്‍എ […]
Read more

സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും: പൊതുസമ്മേളനം ഇന്ന്

ആലപ്പുഴ: വിഭാഗീയത ശക്തമായ ആലപ്പുഴയില്‍ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും. ഹരിപ്പാട് ചേരുന്ന ജില്ലാ സമ്മേളനമാണ് ആര്‍ നാസറിനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. യു പ്രതിഭ എംഎല്‍എ അടക്കം നാല് പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയിലേയ്ക്ക് പുതിയതായി തിരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനത്തിന് ശേഷം ഇന്ന് വൈകിട്ട് ഹരിപ്പാട് മാധവ ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി മുഴുവന്‍ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകത ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്. […]
Read more

വഴിയടച്ചുള്ള പാർട്ടി സമ്മേളനം; എം വി ഗോവിന്ദൻ നേരിട്ട് ഹാ​ജരാകണം

കൊച്ചി: വഞ്ചിയൂരില്‍ പൊതുഗതാഗതം തടസപ്പെടുത്തി സിപിഐഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തില്‍ സിപിഐഎം നേതാക്കളോട് നേരിട്ട് ഹാ​ജരാകാൻ ഉത്തരവിട്ട് ഹൈക്കോടതി. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുൾപ്പെടെയുളള നേതാക്കളോട് ഹാജരാവാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി പത്തിനാണ് നേതാക്കള്‍ ഹാജരാകേണ്ടത്. ജില്ലാ സെക്രട്ടറി വി ജോയി, കടകംപള്ളി സുരേന്ദ്രന്‍, വി പ്രശാന്ത്, എം വിജയകുമാര്‍, എന്നിവരും കോടതിയില്‍ ഹാജരാകണം. കോടതിയലക്ഷ്യ ഹര്‍ജിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേരിട്ട് ഹാജരാകണമെന്നും […]
Read more

ഡിസിസി ട്രഷററുടെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എം വി ഗോവിന്ദന്‍

കോഴിക്കോട്: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണം കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മരിച്ചവരുടെ കുടുംബത്തെ പോലും അപമാനിച്ചവരാണ് കെ സുധാകരനും വി ഡി സതീശനും. ആരോപണവിധേയനായ ഐ സി ബാലകൃഷ്ണന്‍ എത്രയും പെട്ടെന്ന് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നിരപരാധികളായവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. സാമ്പത്തികമായുള്ള വഴികള്‍ അടഞ്ഞപ്പോഴാണ് ആത്മഹത്യ. മരിച്ചവരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ കൊലപാതകമാണെന്ന് മനസ്സിലാകും. സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടും. […]
Read more

കെ കെ രമക്ക് പിന്നാലെ സിപിഎമ്മിന്റെ കണ്ണിലെ കരടാകാൻ നവീൻ ബാബുവിന്റെ ഭാര്യയും

കണ്ണൂരിലെ എഡിഎം നവീൻ ബാബുവിന്റെ മരണം കേരള ജനതയാകെ ചർച്ച ചെയ്ത ഒന്നാണ്. മരണത്തിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ ഒരു ഘട്ടം വരെ സിപിഎം സംരക്ഷിച്ചുവെങ്കിലും ജനരോക്ഷം ശക്തമായതോടെ പാർട്ടി താത്കാലികമായെങ്കിലും തള്ളുകയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവന്റെ പാതിയായിരുന്ന ഭർത്താവിനെ മരണത്തിലേക്ക് തള്ളിവിട്ടവർക്കെതിരെ പോരാട്ടത്തിന് ഒരുങ്ങുകയാണ് നവീൻ ബാബുവിന്റെ ഭാര്യ. ജീവിതകാലം മുഴുവൻ തന്റെ ഭർത്താവിനെ ഇല്ലായ്മ ചെയ്തവർക്കെതിരെ നിരന്തര രാഷ്ട്രീയ പോരാട്ടങ്ങൾക്കാണ് മഞ്ജുഷ തയ്യാറെടുക്കുന്നത്. അതിനായി കോൺഗ്രസിലേക്കോ മാണി സി കാപ്പൻ എംഎൽഎ […]
Read more

ധര്‍മ്മടം മേലൂര്‍ ഇരട്ടക്കൊല: 5 സിപിഎം പ്രവർത്തകർ നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി

ധര്‍മ്മടം മേലൂര്‍ ഇരട്ടക്കൊലപാതകക്കേസില്‍ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി . 2002ലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ സുജീഷ്,സുനില്‍ എന്നിവരെ വീട് ആക്രമിച്ച് വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ഇതിനെതിരായ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. സിപിഎമ്മിൽ നിന്ന് ആർഎസ്എസിൽ ചേർന്നവരായിരുന്നു കൊല്ലപ്പെട്ടത്. സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന പുഞ്ചയിൽ നാണുവിന്റെ ബന്ധുവായിരുന്നു കൊല്ലപ്പെട്ട യുവാക്കളിൽ ഒരാൾ.
Read more

അൻവർ പുറത്തിറങ്ങിയാൽ ‘പിണറായിയുടെ അവസാനമായിരിക്കും’

പി വി അൻവർ എംഎൽഎ അങ്ങനെ ജയിലിൽ ആയിരിക്കുകയാണ്. മറുനാടൻ മലയാളിയുടെ ഉടമ സാജൻ സ്കറിയായെ ഒരു മണിക്കൂറെങ്കിലും അകത്താക്കാൻ നടന്ന പുള്ളിയാണ് ഇപ്പോൾ 14 ദിവസത്തേക്ക് റിമാൻഡിൽ ആയത്. ജയിലിലേക്ക് പോകുംവഴിയും പിണറായി വിജയനെ രണ്ടു പറഞ്ഞിട്ട് തന്നെയാണ് അദ്ദേഹത്തിന്റെ പോക്ക്. ജയിലിൽ നിന്ന് തിരിച്ചിറങ്ങി വന്നാൽ അന്ന് പിണറായി വിജയന്റെ അവസാനമായിരിക്കുമെന്ന വെല്ലുവിളിയും ഉയർത്തിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ അൻവറിന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ വഴിത്തിരിവാകും കഴിഞ്ഞ ദിവസത്തെ അറസ്റ്റ്. രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവജന […]
Read more

മുകേഷ് മാറുമ്പോൾ കൊല്ലത്താര്…? ; ചിന്തയും ബിന്ദു കൃഷ്ണയും ഏറ്റുമുട്ടും..?

തുടർച്ചയായി രണ്ടു തവണയായി ചലച്ചിത്ര താരവും സിപിഎം നേതാവുമായ എം മുകേഷ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കൊല്ലം നിയോജകമണ്ഡലം. സിപിഎമ്മിന് കൃത്യമായ രാഷ്ട്രീയ സ്വാധീനമുള്ള മണ്ഡലത്തിൽ കാലങ്ങളായി ഇടതു സ്ഥാനാർത്ഥികൾ തന്നെയാണ് വിജയിച്ചു കയറുന്നത്. മുകേഷിന്റെ അവസാന വിജയത്തിലൂടെ തുടർച്ചയായി നാലം വട്ടവും മണ്ഡലം എൽഡിഎഫിനൊപ്പം നിന്നു. കോൺഗ്രസ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ 2072 2072 വോട്ടിനാണ് മുകേഷ് പരാജയപ്പെടുത്തിയത്. മുകേഷിന് 58524 വോട്ടും ബിന്ദുകൃഷ്ണയ്ക്ക് 56452 വോട്ടും ലഭിച്ചു. ബിജെപിയുടെ എം. സുനിലിന് 14252 വോട്ടാണ് ലഭിച്ചത്. […]
Read more

പെരിയ കൊലക്കേസ്: 9 കുറ്റവാളികളെ കണ്ണൂരിലെത്തിച്ചു;ജയിലിന് മുന്നിൽ പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ എത്തിയിരുന്നു

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ വിയ്യൂർ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. കെ വി കു‍ഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് കണ്ണൂരിലെത്തിച്ചിരിക്കുന്നത്. പ്രതികളെ ജയിലിലെത്തിക്കുന്ന സമയം മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകർ ജയിലിന് പുറത്തുണ്ടായിരുന്നു.വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മാറ്റം. ബന്ധുക്കൾക്കടക്കം വന്നുകാണാൻ കണ്ണൂരിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു, ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയിൽ മാറ്റം. കൂടാതെ ജയിലിന് മുന്നിൽ പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ എത്തിയിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer