Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cpim

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്ക് വിമര്‍ശനം

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കമായി. പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്രകമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 450 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പ്രതിനിധികള്‍ ഇല്ല. വിഭാഗീയതയെ തുടര്‍ന്ന് കരുനാഗപ്പള്ളി ഏരിയാ സമ്മേളനം നടക്കാത്തതിനാലാണിത്. ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്കെതിരെ രൂക്ഷവിമര്‍ശനമാണുള്ളത്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതെന്ന് ജില്ലാ സെക്രട്ടറി അവതരിപ്പിച്ച […]
Read more

പിണറായിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം

കണ്ണൂര്‍: പിണറായി വെണ്ടുട്ടായിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. പ്രിയദര്‍ശിനി സ്മാരക മന്ദിരം ഇന്ന് വൈകുന്നേരം നാല് മണിക്കാണ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരുന്നത്. ഇന്ന് രാവിലെയാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ജനല്‍ ചില്ലുകള്‍ തകര്‍ത്തു. വാതിലിന് തീയിട്ടു. സിസിടിവി കണക്ഷന്‍ വിച്ഛേദിച്ച നിലയിലാണ്. പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Read more

സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. യോഗത്തില്‍ മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍, കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം എന്നിവ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും. ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തില്‍ നിന്ന് മാറി തനിച്ച് മത്സരിക്കാനുള്ള തീരുമാനം തിരിച്ചടിയായി എന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്യും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അവലോകനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പോളിറ്റ്ബ്യൂറോ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. പ്രകാശ് കാരാട്ട് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ സ്ഥാനം […]
Read more

സ്ത്രീപീഡന പരാതി : ബിബിൻ സി ബാബുവിന്റെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

സ്ത്രീപീഡന പരാതിയിൽ ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി ബാബു നല്‍കിയ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ബിബിൻ സി ബാബുവിന്റെ ഭാര്യ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ പിന്നാലെയാണ് ഇങ്ങനെ ഒരു പരാതി വന്നത് ,അതിനാൽ ഇത് പാർട്ടി വിട്ടതിന്റെ പകപോക്കൽ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ബിപിൻ സി ബാബു തന്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും സ്ത്രീധനത്തിനായി തന്നെ ശാരീരികമായി […]
Read more

ആശ്രിതനിയമനം റദ്ദാക്കല്‍ വന്‍തിരിച്ചടി, മുഖ്യമന്ത്രി രാജിവയ്ക്കണം: കെ സുധാകരന്‍

ബിനുകൃഷ്ണ /സബ് എഡിറ്റർ ചെങ്ങന്നൂര്‍ മുന്‍എംഎല്‍എ കെ.കെ രാമചന്ദ്രന്റെ മകന്റെ നിയമനത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും കണ്ടെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഹൈക്കോടതി റദ്ദാക്കിയ നിയമനമാണ് സുപ്രീംകോടതിയും ശരിവച്ചത്. പരമോന്നത കോടതിയില്‍നിന്ന് വരെ തിരിച്ചടി കിട്ടിയ മുഖ്യമന്ത്രിക്ക് ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2017ല്‍ അജണ്ടയ്ക്കു പുറത്തുള്ള വിഷയങ്ങളായി കൊണ്ടുവന്നാണ് മന്ത്രിസഭ മൂന്നു വിവാദ വിഷയങ്ങള്‍ പാസാക്കിയത്. […]
Read more

ജി സുധാകരന്റെ മനസ്സ് പകുതി ബിജെപിക്കാരന്റേത്; ബി. ഗോപാലകൃഷ്ണന്‍

അനീഷ എം എ: സബ് എഡിറ്റർ തൃശൂര്‍: സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ വീട്ടില്‍ പോയി കണ്ടെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റും താനും ചേര്‍ന്നാണ് ജി. സുധാകരനെ കാണാന്‍ പോയതെന്നും സുധാകരന്‍ കാണിച്ച സ്‌നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിശിഷ്ട വ്യക്തികളെ കണ്ട് ആദരിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് സുധാകരനെ സന്ദര്‍ശിച്ചത്. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം സുധാകരനു സമ്മാനിച്ചെന്നും […]
Read more

മാണി ഗ്രൂപ്പിന്റെ യുഡിഎഫ് പ്രവേശം: ചര്‍ച്ച നടന്നെന്ന വാര്‍ത്ത തെറ്റെന്ന് വി ഡി സതീശന്‍

അനീഷ എം എ-സബ് എഡിറ്റർ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും യുഡിഎഫും തമ്മില്‍ മുന്നണിമാറ്റ ചര്‍ച്ചകള്‍ നടന്നെന്ന വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന് സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജോസ് കെ മാണി പറഞ്ഞതാണ് ശരി. ഒരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താനറിയാതെ ചര്‍ച്ച നടക്കില്ല. ഇപ്പോള്‍ എല്‍ഡിഎഫില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എം. അവിടെ നില്‍ക്കുന്ന ജോസ് കെ മാണിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ യുഡിഎഫില്ല. […]
Read more

സി.പി.ഐ.എം പൊട്ടിത്തെറി അഴിമതിപ്പണതർക്കം: ചെറിയാൻ ഫിലിപ്പ്

അനീഷ എം എ-സബ് എഡിറ്റർ സി.പി.ഐ.എമ്മിലെ വിവിധ ഏരിയ സമ്മേളനങ്ങളിലെ പൊട്ടിത്തെറിയ്ക്കു മുഖ്യ കാരണം ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തിയ അഴിമതികളിലൂടെ സമാഹരിച്ച പണം പങ്കുവെച്ചതിലെ തര്‍ക്കമാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. സി.പി.ഐ.എമ്മില്‍ വിഭാഗീയതയല്ല പ്രാദേശിക പ്രശ്‌നം മാത്രമാണെന്ന് എം.വി.ഗോവിന്ദന്‍ പറയുന്നത് പാര്‍ട്ടിയിലെ ഗുരുതരമായ ജീര്‍ണ്ണത മറച്ചുവെയ്ക്കാനാണ്. താഴേതട്ടിലെ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സെക്രട്ടറി നേരിട്ട് എത്തേണ്ട ദുരവസ്ഥ സി.പി.ഐ.എമ്മിൽ ആദ്യമാണ്. സി.പി.ഐ.എം. ഏരിയ സെക്രട്ടറിമാരില്‍ അധികവും ഏട്ടു വര്‍ഷത്തിനുള്ളില്‍ അഴിമതി കാട്ടിയും വ്യാപകമായ പണപ്പിരിവ് […]
Read more

ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടിയില്‍ നിന്ന് പിന്മാറി ജി സുധാകരന്‍

ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനത്തില്‍ നിന്ന് ജി സുധാകരന്‍ പിന്മാറി. ഇന്ന് രാവിലെ സുധാകരന്റെ വീട്ടില്‍വെച്ച് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനായി എല്ലാ തയ്യാറെടുപ്പും നടത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ജി സുധാകരന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ എത്തിയതോടെ പരിപാടിയില്‍ നിന്ന് ജി സുധാകരന്‍ പിന്മാറുകയായിരുന്നു. വിവാദത്തിന് താത്പര്യമില്ലെന്നായിരുന്നു ദിനപ്പത്രത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് പിന്മാറി കൊണ്ട് ജി സുധാകരന്‍ പ്രതികരിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രചാരണ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി […]
Read more

വിഭാഗീയതയില്‍ സിപിഐഎം നടപടി, കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു

കൊല്ലം: വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി സിപിഐഎം ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു. പകരം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ഏഴംഗ അഡ്‌ഹോക് കമ്മറ്റിയെ ചുമതലപ്പെടുത്തി. ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിനിടെ കയ്യാങ്കളി ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. തെറ്റായ ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. നിലവിലെ ഏരിയാ കമ്മറ്റിക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയില്ലെന്ന് ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. […]
Read more

Recent News

Advertisement
WhiteswanTV Footer