Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cpim

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാട്

രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. രാവിലെ 11 മണിക്ക് മേപ്പറമ്പിലാണ് ആദ്യ പൊതുയോഗം. ഉച്ചക്ക് ശേഷം മാത്തൂരും കൊടുന്തിരപ്പുള്ളിയിലുമുള്ള തെരഞ്ഞെടുപ്പ് യോഗങ്ങളിലും മുഖ്യമന്ത്രി സംസാരിക്കും. നാളെ ഒലവക്കോട്, കണ്ണാടി, സുല്‍ത്താന്‍പേട്ട എന്നിവിടങ്ങളിലായിരിക്കും മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ മണ്ഡലത്തിലെ വികസന ലൈവത്തോണിനൊപ്പം മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിലും വോട്ടഭ്യര്‍ത്ഥിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇന്നത്തെ പര്യടനം രാവിലെ 7 മണിക്ക് പുതുപ്പള്ളി […]
Read more

ആത്മകഥാ വിവാദം ഇപിയ്ക്ക് ഒപ്പമെന്ന് ആവര്‍ത്തിച്ച് സിപിഐഎം

തിരുവനന്തപുരം: ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജനുള്ള പിന്തുണ ആവര്‍ത്തിച്ച് സിപിഐഎം. ഇപി ജയരാജനെ വിശ്വാസമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്. ആത്മകഥയിലേതെന്ന പേരില്‍ പുറത്ത് വന്നിരിക്കുന്ന കാര്യങ്ങളെല്ലാം ഇപി തന്നെ നിഷേധിച്ചിട്ടുണ്ട്. പുസ്തക രചന പൂര്‍ത്തിയായിട്ടില്ലെന്നും പ്രസിദ്ധീകരണത്തിന് ആരെയും എല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജയരാജനെ പാര്‍ട്ടിക്ക് വിശ്വാസമാണ്. ഇപി തന്നെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇക്കാര്യം […]
Read more

ഇ.പിയെ സി.പി.ഐ.എം ഇഞ്ചിഞ്ചായി കൊല്ലുന്നു: ചെറിയാൻ ഫിലിപ്പ്

സി.പി.ഐ.എമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി.ജയരാജനെ പാർട്ടി തുടർച്ചയായ അവഗണനകളാൽ പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും പുറത്താക്കിയ ജയരാജനെ ഏപ്രിലിൽ സി.പി.ഐ. എം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മറ്റിയിൽ നിന്നും ഒഴിവാക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും സീനിയറായ ഇ.പി.ജയരാജനെ തഴഞ്ഞാണ് കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ, എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരാക്കിയതെന്നും ചെറിയാൻ ഫിലിപ്പ് ചുണ്ടിക്കാട്ടി. 1980-ൽ ഡി.വൈ.എഫ്.ഐ യുടെ പ്രഥമ പ്രസിഡണ്ടായ […]
Read more

ആത്മകഥാ വിവാദം: വലിയ ഗൂഢാലോചന നടന്നു, വാദത്തിലുറച്ച് ഇപി

പാലക്കാട്: ആത്മകഥാ വിവാദത്തില്‍ തന്റെ നിലപാടിലുറച്ച് സിപിഐഎം കേന്ദ്രകമ്മറ്റിയംഗം ഇപി ജയരാജന്‍. മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്ന കാര്യങ്ങള്‍ താന്‍ എഴുതിയിട്ടില്ലെന്നും തന്റെ ആത്മകഥയുടെ രചന പൂര്‍ത്തിയായിട്ടില്ലെന്നും ഇപി പാലക്കാട് പറഞ്ഞു. ഇടതുസ്ഥാനാര്‍ത്ഥി പി സരിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതായിരുന്നു ഇപി ജയരാജന്‍. ആത്മകഥ എഴുതുന്നതേയുള്ളു. അത് വൈകാതെ പ്രസിദ്ധീകരിക്കും. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. ഡിസി ബുക്ക്‌സിന് പ്രസിദ്ധീകരണ അവകാശം നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം തന്നെ വിവാദം ഉണ്ടായത് ആസൂത്രിതമാണ്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും […]
Read more

ആത്മകഥാ വിവാദം: ഇ പി ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടിയേക്കും

കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനോട് വിശദീകരണം തേടാനൊരുങ്ങി പാര്‍ട്ടി. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും പാര്‍ട്ടി വിശദീകരണം തേടുക. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി പങ്കെടുക്കുമോയെന്നത് നിര്‍ണായകമാണ്. അതേസമയം വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലും ഇ പി ജയരാജന്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്ന് പാലക്കാടെത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന് […]
Read more

ഇ പി ജയരാജന്‍ പച്ചയായ മനുഷ്യന്‍, പ്രതികരണം പുസ്തകത്തില്‍ പരാമര്‍ശം ഉണ്ടെങ്കില്‍ മാത്രം: പി സരിന്‍

പാലക്കാട്: സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പി സരിന്‍. ഇ പി ജയരാജന്‍ പച്ചയായ മനുഷ്യനാണെന്നും പച്ചയായ മണ്ണിന്റെ സഖാവാണെന്നുമുളള പ്രതികരണമാണ് സരിന്‍ നടത്തിയത്. ഇ പി ജയരാജന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെങ്കില്‍ വിഷയം ചര്‍ച്ചയാകണമെന്നും അദ്ദേഹം തന്നെ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ടെന്നും സരിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പുസ്തകം പുറത്ത് വന്നാലല്ലേ അതിലെ കാര്യങ്ങള്‍ അറിയൂ. അതുകൊണ്ട് തന്നെ പുസ്തകം വാങ്ങി വായിക്കുമ്പോള്‍ അങ്ങനൊരു പരാമര്‍ശമുണ്ടെങ്കില്‍ ഞാന്‍ പ്രതികരിച്ചാല്‍ […]
Read more

പനിക്ക് സ്വയം ചികിത്സ തേടരുത്: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്. എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ […]
Read more

ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റും: എംവി ഗോവിന്ദന്‍

പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇവിടെ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും സരിന്‍ നല്ല രീതിയില്‍ വിജയിക്കുമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാലക്കാട് കോണ്‍ഗ്രസിനും ബിജെപിക്കും കഴിഞ്ഞ തവണത്തെ വോട്ട് ഇത്തവണ കിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ചേലക്കര ഇത്തവണയും വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. ചേലക്കരയില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേടിലാണ് യുഡിഎഫ്. അങ്ങനെ വോട്ട് പിടിക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വയനാട്ടും […]
Read more

ഭിന്നിപ്പിച്ചു ഭരിക്കൽ ബ്യൂറോക്രസിയുടെ അഴിഞ്ഞാട്ടത്തിന് കാരണം: ചെറിയാൻ ഫിലിപ്പ്

കേരള സർക്കാരിന്റെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രമാണ് ബ്യൂറോക്രസിയുടെ അഴിഞ്ഞാട്ടത്തിനു മുഖ്യകാരണമെന്നത് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മന്ത്രിമാരുടെ എല്ലാവിധ അഴിമതികൾക്കും കൂട്ടുനിൽക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും സത്യസന്ധരും തമ്മിലുള്ള പരസ്യമായ ചേരിപ്പോരാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചില വകുപ്പുകളിൽ മന്ത്രിയും വകുപ്പു സെക്രട്ടറിമാരും തമ്മിലുള്ള കുട്ടുകച്ചവടമാണ്. സി.പി.ഐ. എം നേതാക്കൾ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണപ്പിരിവ് നടത്തുന്നുവെന്നും ചെറിയാൻ ഫിലിപ്പ് വിമർശിച്ചു. ഇതിനു വഴങ്ങാത്തവരെ വർഗ്ഗ ശത്രുക്കളായി ചാപ്പകുത്തുന്നു. ചില കഴിവുകെട്ട മന്ത്രിമാരുടെ വകുപ്പുകളിൽ ഉദ്യോഗസ്ഥരുടെ സർവ്വാധിപത്യമാണെന്നും അദ്ദേഹം […]
Read more

പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: സിപിഐഎം പത്തനംതിട്ട ഫേയ്സ്ബുക്ക് പേജിലെ പോസ്റ്റില്‍ പ്രതികരണവുമായി പാലക്കാട് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പത്തനംതിട്ടയില്‍ മാത്രമല്ല, പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്ന് രാഹുല്‍ പ്രതികരിച്ചു. അതിന്റെ പ്രതിഫലനമാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കണ്ടത്. സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃവിരുദ്ധ തരംഗം ശക്തമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ടയിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കും തനിക്കും ഒരേ നിലപാടാണ്. പത്തനംതിട്ട സിപിഐഎമ്മില്‍ വിഭാഗീയതയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – Isolated & WordPress Ready