Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ദിമാഗി നക്സൽ’ പരാമർശം; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ‘ദിമാഗി നക്സൽ’ പരാമർശം ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്. ചോദ്യം ചോദിക്കുന്ന ഒരു തലമുറയെ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് പ്രധാനമന്ത്രിക്ക് ചെയ്യാവുന്ന ഏറ്റവും നാണംകെട്ട നടപടിയാണെന്ന് സൗരവ് ദാസ് ആരോപിച്ചു.

രാജ്യത്തെ ഒരു ലക്ഷത്തോളം സ്കൂളുകൾ അടച്ചുപൂട്ടിയതും തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ ബജറ്റ് വിഹിതം കുറച്ചതുമൊന്നും പ്രധാനമന്ത്രി കാണുന്നില്ലെന്ന് സിജെപി വിമർശിച്ചു. കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, അധ്യാപകർക്ക് അവധി നിഷേധിക്കുന്ന സാഹചര്യം, വിദ്യാർഥികൾ നേരിടുന്ന മാനസിക സമ്മർദം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമന്ത്രി ചർച്ച ചെയ്യേണ്ടിയിരുന്നതെന്നും സൗരവ് ദാസ് പറഞ്ഞു.

എന്നാൽ, ഇത്തരം വിഷയങ്ങൾ ഉന്നയിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ ഒരു തലമുറയെ മോശക്കാരായി ചിത്രീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യുവാക്കൾക്ക് പ്രതീക്ഷ നൽകുകയാണ് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമെന്നും അവർക്കെതിരെ ഇത്തരം മുദ്രകുത്തലുകൾ നടത്തുകയല്ല വേണ്ടതെന്നും സിജെപി വ്യക്തമാക്കി.

അതേസമയം, കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകുന്നതിന് മന്ത്രിസഭയ്ക്കുള്ളിലെ അസംതൃപ്തിയും കലാപവുമാണ് കാരണമെന്ന് സിജെപി ആരോപിച്ചു. രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഏഴ് മന്ത്രിമാർ തയ്യാറായില്ലെന്നാണ് സൗരവ് ദാസിന്റെ ആരോപണം.

മറ്റ് പാർട്ടികളിൽനിന്ന് എത്തിയവർക്ക് അവസരം നൽകുന്നതിനായി രാജിവയ്ക്കാൻ പല മന്ത്രിമാരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി മുതിർന്ന നേതാക്കൾ അസംതൃപ്തരാണെന്നും കേന്ദ്ര ഏജൻസികളുടെ ഭീഷണി കാരണം പലർക്കും പാർട്ടി വിടാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും സൗരവ് ദാസ് ആരോപിച്ചു.

ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും ജന്തർ മന്തറിൽ സമരം നടത്തിയതിലൂടെ എന്താണ് നേടിയതെന്ന് ചോദിക്കുന്നവരുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix