Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crisis

ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ

മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഉയരുന്ന ചെലവ് നിയന്ത്രിക്കാൻ എയർ ഇന്ത്യ പുതിയ നടപടികൾ ആലോചിക്കുന്നു. ഗുരുഗ്രാമിലെ കമ്പനിയുടെ ആസ്ഥാനത്ത് നടന്ന ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ അടുത്ത മൂന്ന് മാസത്തേക്ക് സർവീസുകൾ 20 ശതമാനം വരെ കുറയ്ക്കാനാണ് പ്രധാന ആലോചന. കൂടാതെ ചില ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ വിടാനും തീരുമാനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. സാങ്കേതിക വിഭാഗത്തിന് പുറത്തുള്ള ജീവനക്കാരെയാകും ഇത്തരത്തിൽ നിർബന്ധിത അവധിയിൽ അയക്കുക. ജീവനക്കാരുടെ ബോണസ് കുറയ്ക്കാനും ചില ഉയർന്ന […]
Read more

ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ പ്രതിസന്ധി

ലണ്ടൻ: ഇന്ത്യയുടെ പിൻമാറ്റത്തോടെ ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിൽ പ്രതിസന്ധി. ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടു മുമ്പ് മത്സരിക്കാനില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. അതിനാൽ ഇന്ത്യയുമായി പോയന്‍റ് പങ്കിടനാവില്ലെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് പാകിസ്ഥാൻ. ഇന്ത്യ അകാരണമായി പിന്‍മാറിയതിനാല്‍ മത്സരത്തില്‍ നിന്നുള്ള രണ്ട് പോയന്‍റിന് പാക് ടീമിനാണ് അര്‍ഹതയെന്ന് പാകിസ്ഥാന്‍ ചാമ്പ്യൻസ് ടീം ഉടമയായ കാമില്‍ ഖാന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും ഫൈനലിലെത്തിയാല്‍ കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കാമെന്നും എന്നാല്‍ ഈ മത്സരത്തിലെ പോയന്‍റ് പങ്കിടാനാവില്ലെന്നുമാണ് പാക് ടീമിന്‍റെ നിലപാട്.
Read more

മരുന്ന് ക്ഷാമം : വിതരണക്കാരുമായി ചർച്ച നടത്താതെ ആരോഗ്യ വകുപ്പ്

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിൽ ചർച്ച നടത്താതെ സർക്കാർ. വിതരണക്കാർ ആശുപത്രിയിലേക്ക് മരുന്ന് വിതരണം നിർത്തിയിട്ട് ഒമ്പത് ദിവസമായി . സെപ്റ്റംബർ വരെയുള്ള കുടിശിക ലഭിക്കാത്തതിലാണ് മരുന്ന് നൽകാതിരുന്നത് . കൂടാതെ കുടിശ്ശിക ലഭിക്കണമെന്നാണു വിതരണക്കാർ ആവശ്യപ്പെടുന്നത്. 80 കോടിയിലേറെ കുടിശ്ശികയുണ്ടെന്നാണു വിവരം. സമരത്തെ തുടർന്ന് മെയ് പകുതി വരെയുള്ള തുക നൽകിയിട്ടുണ്ട്. എന്നാൽ ഇത് പൂർണമായും അടച്ചുതീർത്താലേ മരുന്നു വിതരണം പുനരാരംഭിക്കൂവെന്നാണ് മരുന്ന് വിതരണ കമ്പനികൾ വ്യക്തമാക്കിയിരിക്കുന്നത്. മരുന്ന് ക്ഷാമം സാധാരണക്കാരെയും രോഗികളെയും വലച്ചിരിക്കുകയാണ് . […]
Read more
Advertisement
WhiteswanTV Footer