തിരുപ്പരങ്കുൻട്രം ദീപത്തൂൺ വിവാദം; ക്ഷേത്ര ഭരണസമിതിയെ പഴിച്ച് ജില്ലാ കളക്ടർ
ചെന്നൈ: തിരുപ്പരങ്കുൻട്രം മലയിൽ വിവാദ ദീപത്തൂണിൽ കാർത്തിക മഹാദീപം തെളിയിക്കാത്ത സംഭവത്തിൽ ക്ഷേത്ര ഭരണസമിതിയെ പഴിച്ച് മധുര ജില്ലാ കളക്ടർ. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച് കളക്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം, ദീപത്തൂണിൽ ദീപം തെളിയിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിയും സുപ്രീംകോടതിയിൽ പുതിയ ഹർജി നൽകി. കളക്ടർക്കെതിരെ ഹൈന്ദവ സംഘടനകൾ കോടതിയലക്ഷ്യ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകളായി തിരുപ്പരങ്കുൻട്രം മലയുടെ മധ്യഭാഗത്തുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിലാണ് കാർത്തിക മഹാദീപം തെളിയിക്കുന്നത്. […]
Read more