ഡൽഹിയിലെ 50 ഓളം സ്കൂളുകൾക്ക് ബോംബ് ഭീഷണി
ബുധനാഴ്ച രാവിലെ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെത്തുടർന്ന് നഗരത്തിലുടനീളം തിരച്ചിൽ നടപടികൾ ആരംഭിച്ചതായി പൊലിസ് അറിയിച്ചു. ദ്വാരകയിലെ രാഹുൽ മോഡൽ സ്കൂൾ, മാക്സ്ഫോർട്ട് സ്കൂൾ, മാളവ്യ നഗറിലെ എസ്.കെ.വി, പ്രസാദ് നഗറിലെ ആന്ധ്ര സ്കൂൾ എന്നിവയാണ് ഭീഷണി ലഭിച്ച സ്കൂളുകളിൽ ചിലത്. ഡൽഹി ഫയർ സർവീസസ് വ്യക്തമാക്കിയത് പ്രകാരം രാവിലെ 7:40-ന് എസ്.കെ.വി.യ്ക്കും 7:42-ന് ആന്ധ്ര സ്കൂളിനും ഭീഷണി സന്ദേശം ലഭിച്ചു. തുടർന്ന് ബോംബ് സ്‌ക്വാഡും ഫയർ സർവിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
Read more

