ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ മോഷണം; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
ആലപ്പുഴ: ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച് വിറ്റ സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മെക്കാനിക്കൽ വിഭാഗത്തിലെ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തിൽ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ പൊലീസിൽ പരാതി നൽകി. കെഎസ്ആർടിസിയുടെ ആഭ്യന്തര അന്വേഷണ വിഭാഗം നടത്തിയ ഒളിക്യാമറ പരിശോധനയിലാണ് ഡീസൽ മോഷണം കണ്ടെത്തിയത്. സർവീസ് കഴിഞ്ഞ് ഡിപ്പോയിൽ തിരിച്ചെത്തുന്ന ബസുകളിൽ നിന്നാണ് ഡീസൽ മോഷ്ടിച്ചിരുന്നത്. ആഭ്യന്തര അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്വന്തം പണം ചെലവഴിച്ച് ബസുകളിൽ രഹസ്യ […]
Read more