വിവാദ വെളിപ്പെടുത്തല്‍: ഡോ.ഹാരിസിനെതിരെ നടപടിക്ക് നോട്ടിസ് അയച്ച് ഡിഎംഇ
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ചു വിവാദ വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ്. ഡിഎംഇയാണു കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്.. ഡോ.ഹാരിസിന് എതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ നടപടി വൈകിപ്പിക്കുകയായിരുന്നു. ഉപകരണക്ഷാമം സംബന്ധിച്ച് ഡോ.ഹാരിസ് സമൂഹമാധ്യമത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാരിനു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുകയും ചെയ്തു. ഡോക്ടര്‍ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും […]
Read more