Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Elderly woman dies

മഞ്ചേരിയിൽ വൃദ്ധയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മഞ്ചേരിയിൽ വൃദ്ധയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തുറക്കൽ വട്ടപ്പാറ സ്വദേശി വള്ളിയാണ് (74) മരിച്ചത്. ഭർത്താവ് അപ്പുണ്ണിയെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികൾ മണ്ണണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. അപ്പുണ്ണി ഏറെ നാളായി കിടപ്പു രോഗിയാണ്. വളളിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Read more

വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു

മലപ്പുറം: പൊന്നാനിയിൽ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേദിവസം വയോധിക മരിച്ചു . പുതിയിരുത്തി സ്വദേശി മാമിയാണ് മരിച്ചത് . വീട് നഷ്ട്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ പറയുന്നു. വീട് നഷ്ട്ടപ്പെട്ട ശേഷം ഇവർ ബന്ധു വീട്ടിലേക്ക് മാറിയിരുന്നു . ഭൂമി വിറ്റ് പണം നൽകാൻ തയ്യാറാണെന്ന് മാമി പറഞ്ഞിട്ടും ബാങ്ക് അനുവദിച്ചില്ലെന്നും കുടുംബം പറയുന്നു. കൂടാതെ 35 ലക്ഷം രൂപ അടച്ച് ഒറ്റത്തവണ തീർപ്പാക്കലിന് ശ്രമിച്ചെങ്കിലും അതിനും ബാങ്ക് അനുവദിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു . […]
Read more
Advertisement
WhiteswanTV Footer