Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: election results

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയത്ത് എൽഡിഎഫിന് തിരിച്ചടി, കരുത്തറിയിച്ച് കേരള കോൺഗ്രസ് (എം)

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തിയപ്പോൾ എൽഡിഎഫിന് നേരിട്ടത് കനത്ത തിരിച്ചടി. എന്നാൽ മുന്നണിയിലുണ്ടായ ഈ തളർച്ചയ്ക്കിടയിലും സീറ്റുകൾ വർദ്ധിപ്പിച്ച് കരുത്ത് തെളിയിച്ചിരിക്കുകയാണ് കേരള കോൺഗ്രസ് (എം). എൽഡിഎഫിലെ മറ്റു പ്രധാന കക്ഷികൾക്കെല്ലാം സീറ്റുകൾ നഷ്ടമായപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാൻ കേരള കോൺഗ്രസിന് സാധിച്ചു. കോട്ടയം നഗരസഭയിൽ കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന പാർട്ടി, ഇത്തവണ അത് രണ്ടായി ഉയർത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ […]
Read more

വാർഡ് സെക്രട്ടറിയെ ആക്രമിച്ച കേസ്; ലീഗ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

കാസർഗോഡ്: മുസ്ലിം ലീഗ് വാർഡ്സെക്രട്ടറിയെ ആക്രമിച്ചെന്ന പരാതിയിൽലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പരാജയപെടാൻ പ്രവർത്തിച്ചെന്നാരോപിച്ച് ആക്രമിച്ചതായാണ് പരാതി. ഭീമനടി കാക്കടവ് ഏലം പാടിയിലെ കെ. നൗഷാദിന്റെ പരാതിയിൽ റാഷിദ്, നൂറുദ്ദീൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. വാഹനത്തിൽ ഓട്ടം പോയി മടങ്ങവെ ചൂഴിക്കയത്ത് വച്ച് തടഞ്ഞു നിർത്തി ആക്രമിച്ചെന്നാണ് പരാതി. പഞ്ച് പോലുള്ള ആയുധം ഉപയോഗിച്ച് ചെവിക്കും മുഖത്തും പരിക്കേൽപ്പിച്ചെന്നാണ് പരാതി. മൗക്കോട് വാർഡിൽ ലീഗ് സ്ഥാനാർത്ഥി പരാജയപ്പെടാനും ഇത് മൂലം വെസ്റ്റ് […]
Read more

മംഗൽപാടിയിൽ സ്ഥാനാർത്ഥിയുടെ വീടിനു നേരെ കല്ലേറും പടക്കമേറും

കാസർഗോഡ്: ജില്ലയിലെ മംഗൽപാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി അഷ്റഫ് പച്ചിലമ്പാറയുടെ വീടിനു നേരെ പടക്കമേറും കല്ലേറും. സ്ഥാനാർത്ഥിയും കുടുംബവും പരിക്കേറ്റ നിലയിൽ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സ്ഥാനാർഥി അഷ്റഫ് പച്ചിലമ്പാറ (58 )ഭാര്യ അവ്വാബി ( 50 )മക്കളായ അമീറ (29) സഹീല (23) എന്നിവരാണ് ചികിത്സ തേടിയത്. ശനിയാഴ്ച്‌ വൈകുന്നേരം നാലു മണിയോടെ ഒരു സംഘം ആൾക്കാർ സ്ഥലത്തെത്തി വീടിനു നേരെ അക്രമം നടത്തുകയായിരുന്നു. സ്ഥാനാർത്ഥിയായ അഷ്റഫ് പച്ചിലമ്പാറ […]
Read more

കള്ളാർ പഞ്ചായത്തിൽ യുഡിഎഫ് തുടർഭരണം നിലനിർത്തി

കാസർഗോഡ്: കള്ളാർ പഞ്ചായത്ത് തുടർ ഭരണം യുഡിഎഫ് നിലനിർത്തി. 15 ൽ 12 യുഡിഎഫും 2,4 വാർഡുകൾ എൽഡിഎഫും 15-ാം വാർഡിൽ ബിജെപിയും വിജയിച്ചു. രണ്ടാം വാർഡിൽ എൽ ഡി എഫിലെ ലീല മോഹനൻ നാലാം വാർഡിൽ എൽ ഡി എഫിലെ മിനി ഫിലിപ്പ്, പതിനഞ്ചാം വാർഡിൽ ബി ജെ പി യിലെ ഗീത പി, എന്നിവരാണ് വിജയിച്ചത്.
Read more

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; നിയന്ത്രണങ്ങളുമായി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ

കാസർഗോഡ് : ഫലപ്രഖ്യാപന ദിവസമായ ഡിസം 13 ന് ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ.പി സതീഷ്കുമാർ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. വൈകിട്ട് 6 മണിക്ക് ശേഷം പ്രകടനം പാടില്ല. പോലീസിന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രം പ്രകടനം നടത്തണം. വാഹന റാലി പോലുള്ള ആഘോഷങ്ങൾ ഒഴിവാക്കണം. എതിർ സ്ഥാനാർഥിയെ പരിഹസിക്കാനോ അവഹേളിക്കുവാനോ പാടില്ല. മുദ്രാവാക്യം വിളിക്കുന്നതിൽ മിതത്വം പാലിക്കണം. […]
Read more

പതിനൊന്നു മണിയോടെ ഫലമറിയാം; വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളില്‍

കോഴിക്കോട് : വീറും വാശിയുമുള്ള പോരാട്ടം കഴിഞ്ഞു. ഇനി വിധിയറിയാനുള്ള കാത്തിരിപ്പാണ്. രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളിലായി ശനിയാഴ്ച നടക്കും. ഉച്ചയ്ക്കു മുന്‍പായി ഫലം ഏറെക്കുറെ പൂര്‍ണമായി അറിയാനാവും. പതിനൊന്നു മണിയോടെ ചിത്രം തെളിയും. ബ്ലോക്കുതല കേന്ദ്രങ്ങളില്‍ ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേയും നഗരസഭ, കോര്‍പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടേയും വോട്ടെണ്ണും. ബ്ലോക്കുതല കേന്ദ്രങ്ങളില്‍ ബ്ലോക് പഞ്ചായത്ത് വരണാധികാരികള്‍ക്ക് പ്രത്യേകം ഹാളുകളിലാണ് വോട്ടെണ്ണല്‍. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ തപാല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ മേശകളില്‍ […]
Read more

കോട്ടയം ജില്ലയിൽ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി; നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും

കോട്ടയം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായുള്ള എല്ലാ ക്രമീകരണങ്ങളും കോട്ടയം ജില്ലയിൽ പൂർത്തിയായി. നാളെ (ശനിയാഴ്ച, ഡിസംബർ 13) രാവിലെ 8 മണിക്ക്, പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടന്ന 17 കേന്ദ്രങ്ങളിൽ തന്നെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. കൂടാതെ, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ എണ്ണുന്നതിനായി ജില്ലാ പഞ്ചായത്ത് ഹാളിൽ ഒരു ഡിവിഷന് ഒന്നുവീതം 23 ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കൺട്രോൾ യൂണിറ്റുകൾ രാവിലെ 7 മണിക്ക് വോട്ടെണ്ണൽ ഹാളുകളിലേക്ക് […]
Read more

സി പി എമ്മിന്റെ അടിത്തറ ശക്തം- ഇടതുപക്ഷത്തിന് തിരിച്ചടിയല്ല, തിരഞ്ഞൈടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിന്റെ പ്രതിഫലനം-ഇ പി ജയരാന്‍

തിരുവനന്തപുരം:കേരളത്തിലെ ഇടതുമുന്നണിയുടെ അടിത്തറ ശക്തമാണെന്നും പാര്‍ട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയുണ്ടായിട്ടില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.ദേശീയതലത്തില്‍ ബി ജെ പിയെ നേരിടുകയെന്ന നയമായിരുന്നു സി പി എം മുന്നോട്ടുവച്ചത്. വോട്ടര്‍മാര്‍ ഇതേ ലക്ഷ്യവുമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസിന് വോട്ടു ചെയ്തു. അതാണ് യു ഡി എഫിന്റെ വലിയ വിജയത്തിന് കാരണം. സി പി എമ്മിന് എന്തോ സംഭവിച്ചുവെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. ബഹുജനാടിത്തറ തകരുന്ന ഒരു രാഷ്ട്രീയ സാഹചര്യവും കേരളത്തില്‍ ഉണ്ടായിട്ടില്ല. എല്ലാ […]
Read more

ഇ പി ജയരാജന്‍ പ്രതിയാവും;പരാജയത്തിലും ഒന്നും സി പി എം പഠിക്കില്ല

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ തുടര്‍ച്ചയായുള്ള തിരിച്ചടിയില്‍ ഉണ്ടായ ഞെട്ടലില്‍ നിന്നും സി പി എമ്മിന് പെട്ടെന്ന് കരകയറാനാവില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.പാര്‍ട്ടിക്ക് തെറ്റുണ്ടായെങ്കില്‍ തിരുത്തുമെന്നാണ് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആദ്യ പ്രതികരണം.പാര്‍ട്ടിയുടെ സമുന്നതഘടകമായ പൊളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവന്‍ അടക്കം കേരളത്തിലെ സ്ഥാനാര്‍ത്ഥികളില്‍ ഒരാളൊഴികെ മറ്റെല്ലാവരും തോറ്റതു മാത്രമല്ല സി പി എമ്മിനേറ്റ തിരിച്ചടി.തൃശ്ശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ വന്‍വിജയമാണ് സി പി എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. […]
Read more

കേരളത്തില്‍ സി പി ഐ ഇത്തവണയും സംപൂജ്യര്‍

തിരുവനന്തപുരം:കേരളത്തില്‍ ഇത് രണ്ടാം തവണയാണ് സി പി ഐ ക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാവുന്നത്. തൃശ്ശൂരില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയായ വി എസ് സുനില്‍ കുമാര്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു സി പി ഐ. എന്നാല്‍ സുരേഷ് ഗോപിക്കുമുന്നില്‍ സുനില്‍കുമാര്‍ തകര്‍ന്നു. തിരുവനന്തപുരത്ത് സിറ്റിംഗ് എം പിയായ ശശി തരൂരിനോടും കേന്ദ്രമന്ത്രിയായ എന്‍ ഡി എസ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനോടും ഏറ്റുമുട്ടലിനായി രംഗത്തിറക്കിയ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനെ നേരിടാനായി […]
Read more

Recent News

Advertisement
WhiteswanTV Footer