കണ്ണൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; വിമത സ്ഥാനാർത്ഥിയെ പുറത്താക്കി
കണ്ണൂർ: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥിയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. കണ്ണൂർ കോർപ്പറേഷൻ പയ്യാമ്പലം ഡിവിഷനിലാണ് സംഭവം. യു.ഡി.എഫ്. മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന അഡ്വ. പി. ഇന്ദിരയ്‌ക്കെതിരെ മത്സരിക്കുന്ന കെ.എൻ. ബിന്ദുവിനെയാണ് ഡി.സി.സി. പുറത്താക്കിയത്. ബിന്ദുവിന് പിന്തുണ നൽകിയ ബൂത്ത് പ്രസിഡന്റ് എം.പി. രഘൂത്തമനെയും സസ്‌പെൻഡ് ചെയ്തതായി ഡി.സി.സി. അധ്യക്ഷൻ മാർട്ടിൻ ജോർജ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ശക്തമായ പോരാട്ടം കോൺഗ്രസിന്റെ ഉറച്ച കോട്ടകളിലൊന്നാണ് പയ്യാമ്പലം ഡിവിഷൻ. നിലവിലെ ഡെപ്യൂട്ടി മേയർ കൂടിയായ […]
Read more