Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: elephant attack

ദേവർഷോലയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

നിലമ്പൂര്‍: നീലഗിരി ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഇരുവരും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവായി കാട്ടനാ ശല്യം ഉള്ള നാടാണ് ദേവർഷോല.
Read more

ആനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് സ്വദേശി രജീവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണമെന്നാണ് നിലവിൽ സംശയിക്കുന്നത്. രാത്രി കൃഷിയിടത്തിൽ ആനയിറങ്ങിയതറിഞ്ഞ് തുരത്താൻ പോയതായിരുന്നു രജീവ്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെയെത്താത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ അബോധാവസ്ഥയിൽ കിടക്കുന്ന രജീവിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, രാജീവിന്റെ ശരീരത്തിൽ മാരകമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ, വീണുകിടന്ന സ്ഥലത്തിന് […]
Read more

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. ആദിവാസികളെ പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പത്താം ബ്ലോക്കിലെ സോമൻറെ മകൻ അനീഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വീടിന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു അനീഷ്. ആ സമയം അവിടെ നിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. അനീഷിന്റെ നെഞ്ചിലടക്കം ചവിട്ടേറ്റു. ഉടൻ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

ആനയുടെ അടിയേറ്റ് കോട്ടൂര്‍ ആന പരിശീലന കേന്ദ്രത്തില്‍ പാപ്പന് ദാരുണാന്ത്യം

തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ ആനയുടെ അടിയേറ്റ് പാപ്പന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. ആനയുടെ ഒന്നാം പപ്പാന്‍ ആണ് വിഷ്ണു. നെയ്യാര്‍ ഡാം റിസര്‍വെയറില്‍ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.
Read more

തൃശൂരിൽ കാട്ടാന ആക്രമണത്തിൽ​ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മയിലാടുംപാറ സ്വദേശി ഷിജുവാണ്(35) മരിച്ചത്. പീച്ചി മയിലാടും പാറയിലെ വനമേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയപ്പോൾ ആയിരുന്നു ആക്രമണം. ഷിജുവിന് ഒപ്പമുണ്ടായിരുന്നവർ ചിതറി ഓടുകയായിരുന്നു. തുടർന്ന് അവർ വനപാലകരെ വിവരമറിയിക്കുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. വനത്തിൽ നിന്ന് മൃതദേഹം പുറത്ത് എത്തിക്കാൻ നടപടി തുടങ്ങി.
Read more

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവതിക്ക് പരുക്ക്

പാലക്കാട്: മംഗലംഡാം കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവതിക്ക് പരുക്ക്. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുഞ്ചിയാർ പതി ഉന്നതി കുട്ടപ്പന്റെ ഭാര്യ മല്ലികയ്ക്കാണു (35) പരുക്കേറ്റത്. കുഞ്ചിയാർപതി പപ്പടപ്പാറ വനമേഖലയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വനത്തിനു സമീപം ഫയർ ലൈൻ പണി നടത്തു ന്നതിനിടെ മല്ലികയുടെ നേരെ ഒറ്റയാൻ പാഞ്ഞടുക്കുകയായിരു ന്നു. തുമ്പിക്കൈ കൊണ്ട് അടിയേറ്റ മല്ലിക സമീപത്തെ കുഴിയിലേക്കു വീണു. കുഴിയിൽ വീണ മല്ലികയെ പിടിക്കാൻ ആനയ്ക്കു കഴിയാതിരുന്നതു രക്ഷയായി.പരുക്കേറ്റ മല്ലികയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ […]
Read more

അതിരപ്പിള്ളി ശിവക്ഷേത്രത്തിൽ കാട്ടാന ആക്രമണം

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ക്ഷേത്രം ഭാഗികമായി തകർന്നു. വെറ്റിലപ്പാറ ഫാക്ടറിക്ക് സമീപമുള്ള ശിവക്ഷേത്രമാണ് ഭാഗികമായി തകർന്നത്. ഇന്നലെ രാത്രിയിലായിരുന്നു കാട്ടാനക്കൂട്ടം ഈ പ്രദേശത്ത് എത്തിയത്. തൊട്ടടുത്തുള്ള തൊഴിലാളികളുടെ വീടും ആനക്കൂട്ടം തകർത്തു. ഇന്ന് വെളുപ്പിനാണ് ആനക്കൂട്ടം കാടുകയറിയത്. ക്ഷേത്രത്തിലെ ഗണപതിയുടെ പ്രതിഷ്ഠയുള്ള ഭാഗത്ത് ഒഴികെ മുഴുവൻ വാതിലുകളും ആന തകർത്തു.
Read more

അതിരപ്പിള്ളിയിൽ കാട്ടാന പന മറിച്ചിട്ടതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന പന മറിച്ചിട്ട് ഗതാഗതം തടസപ്പെട്ടു, വൈദ്യുതി പോസ്റ്റുകൾ തകർന്നു. കാട്ടാന രണ്ടിടങ്ങളിൽ പന മറിച്ചിട്ട് ഗതാഗതം തടസപ്പെട്ടു, വൈദ്യുതി പോസ്റ്റുകൾ തകർന്നു. കാലടി പ്ലാന്റേഷൻ പതിനേഴാം ബ്ലോക്കിലെ ഫാക്ടറിക്ക് സമീപത്തും പതിനെട്ടാം ബ്ലോക്കിലെ ഏഴാറ്റുമുഖം ഡാം പരിസരത്തുമാണ് കാട്ടനകൾ പന റോഡിലേക്ക് തള്ളിയിട്ടത്. ഞായറാഴ്ച  വെളുപ്പിന് നാല് മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ ചെക്പോസ്റ്റിൽ വിവരമറിയിച്ചതിനെ തുടർന്ന് യാത്രക്കാരെ ചെക്പോസ്റ്റിൽ തടഞ്ഞു. ഡാം പരിസരത്ത് പന മറിച്ചിട്ട് റോഡിൽ നിലയുറപ്പിച്ച കാട്ടാന കൂട്ടം ഏറെ […]
Read more

കാട്ടാന ഭീതിയിൽ കോടശ്ശേരി

തൃശൂർ: ഡിസംബർ 8 ന് പീലാർമുഴി സ്വദേശി തെക്കൂടൻ സുബ്രൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ പഞ്ചായത്തിലെ,6,7,8,9 വാർഡുകളിലെ പ്രവർത്തിക്കാത്ത തെരുവ് വിളക്കുകൾ ഉടനെ പ്രകാശിപ്പിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് സെക്രട്ടറിക്ക് നല്കിയ നിവേദനത്തിൽ ആവശൃപ്പെട്ടു. പങ്ചായത്തിന്റെ പല ഭാഗങ്ങളിലും പകൽ സമയങ്ങളിൽ തെരുവ് വിളക്ക് കത്തി നില്ക്കുന്നത് ഓഫ് ചെയ്യുന്നതിന് ടൈമർ ഘടിപ്പിക്കണമെന്നും ആവശൃപ്പെട്ടു. ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷന്റെ 50 മീറ്റർ പിറകിലാണ് സുബ്രൻ ആനയുടെ തുമ്പിക്കൈകൊണ്ടുളള അടിയേറ്റ് പിടഞ്ഞ് വീണ് […]
Read more

റാണിപുരത്ത് കൃഷി നശിപ്പിച്ചു കാട്ടാനക്കൂട്ടം

കാസർഗോഡ് : റാണിപുരത്തെ കുണ്ടുപ്പള്ളിയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. റാണിപുരം കുറത്തിപ്പതിയിലെ കൃഷിസ്ഥലം എട്ടാം വാർഡിലെ നിയുക്ത മെമ്പർ എം ഷിബു സന്ദർശിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് കുണ്ടുപ്പള്ളിയിലെ കുട്ടി നായക്കിൻ്റെ പറമ്പിലെ കമുക്, തെങ്ങ് എന്നിവ കാട്ടാന നശിപ്പിച്ചത്. മുമ്പും ഈ പ്രദേശത്ത് ആന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. റാണിപുരം- പാറക്കടവ് മേഖലയിൽ സ്ഥാപിച്ച സോളാർ വേലി പൊളിച്ചാണ് ആന കൃഷിയിടത്തിലെത്തിയത്. തുടർന്ന് വനം വകുപ്പധികൃതർ വേലിയുടെ അറ്റകുറ്റപണി നടത്തിയിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ […]
Read more
Advertisement
WhiteswanTV Footer