പാസ്‌പോർട്ട് പൗരത്വ രേഖയല്ല, യാത്രാ രേഖയാണെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നും പ്രധാനമായും യാത്രയ്ക്കായി ഉപയോഗിക്കുന്ന രേഖയാണെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. പാസ്‌പോർട്ട് പൗരത്വ രേഖയായി പരിഗണിക്കാമോ എന്ന ചർച്ചകൾക്കിടെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. 1967ലെ പാസ്‌പോർട്ട് നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് ഒരു യാത്രാ രേഖയായാണ് കണക്കാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാസ്‌പോർട്ട് പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കാമോ എന്ന വിഷയത്തിൽ നിലനിൽക്കുന്ന ചർച്ചകൾക്കിടെയാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരണം നടത്തിയത്. 1967ലെ പാസ്‌പോർട്ട് ആക്ടും 1980ലെ പാസ്‌പോർട്ട് നിയമങ്ങളും അനുസരിച്ചുള്ള […]
Read more