യുഎസിൽ എയർഷോയ്ക്കിടെ യുദ്ധവിമാനങ്ങൾ തകർന്നുവീണു; പൈലറ്റുമാർക്ക് അത്ഭുതരക്ഷ
വാഷിങ്ടൺ: അമേരിക്കയിലെ ഐഡഹോ സംസ്ഥാനത്തിലെ മൗണ്ടൻ ഹോം എയർഫോഴ്‌സ് ബേസിൽ നടന്ന എയർഷോയ്ക്കിടെ രണ്ട് നാവിക വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽപ്പെട്ട നാല് ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു.യു.എസ്. നേവിയുടെ ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാഡ്രൺ 129-ൽപ്പെട്ട രണ്ട് ഇ.എ-18ജി ഗ്രോളർ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ആകാശത്ത് അഭ്യാസപ്രകടനം നടത്തുന്നതിനിടെയായിരുന്നു കൂട്ടിയിടി. അപകടത്തിന് പിന്നാലെ വിമാനങ്ങളിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും പാരച്യൂട്ടിന്റെ സഹായത്തോടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. […]
Read more

