പ്രവാസികൾക്ക് ആശ്വാസം; കൊച്ചി-റിയാദ് വിമാന സർവീസുകൾ ആരംഭിച്ച് ഫ്ലൈനാസ്
കൊച്ചി: ഗൾഫ് മലയാളികൾക്ക് ആശ്വാസമായി സൗദി അറേബ്യയിലെ പ്രമുഖ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് കൊച്ചി-റിയാദ് റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ചു. നെടുമ്പാശ്ശേരി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) എത്തിയ ആദ്യ വിമാനത്തിന് വാട്ടർ സല്യൂട്ട് നൽകി ഗംഭീര സ്വീകരണമാണ് അധികൃതർ നൽകിയത്. കൊച്ചിയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനയും യാത്രാ ആവശ്യങ്ങളും പരിഗണിച്ചാണ് ഫ്ലൈനാസ് പുതിയ സർവീസ് തുടങ്ങിയത്. ആഴ്‌ചയിൽ മൂന്ന് ദിവസങ്ങളിലാണ് കൊച്ചി-റിയാദ് റൂട്ടിൽ വിമാന സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിൽ […]
Read more







