കുവൈത്തിൽ 3,548 കിലോ പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി നശിപ്പിച്ചു; ഭക്ഷ്യസ്ഥാപനം അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: കുവൈത്തിൽ 3,548 കിലോ പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. കുവൈത്ത് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻതോതിൽ കേടായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്. സ്ഥാപനത്തിൽ പഴകിയ ഇറച്ചിയും മത്സ്യവും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. കാലാവധി കഴിഞ്ഞ മത്സ്യങ്ങളുടെ എക്സ്പയറി തീയതിയിൽ കൃത്രിമം നടത്തിയതായും വ്യക്തമായി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുകയും […]
Read more