Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Found hanging

യുവ വെറ്ററിനറി ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മം​ഗളൂരു: മം​ഗളൂരുവിൽ യുവ വെറ്ററിനറി ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ ബപ്പലഗുഡ്ഡെ സ്വദേശി കീർത്തന ജോഷി (27)യെയാണ് തിങ്കളാഴ്ച രാത്രി മംഗളൂരുവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കീർത്തന ആത്മഹത്യാ ചെയ്തതാണെന്നാണ് പ്രാഥമിക നി​ഗമനം. കീർത്തന ജോഷിയുടെ മൃതദേഹം പുത്തൂരിലെ വസതിയിൽ എത്തിച്ചു. വെറ്ററിനറി സയൻസിൽ എംഡി പൂർത്തിയാക്കിയ ഡോ. കീർത്തന ജോഷി പുത്തൂർ, കൊല്ലൂർ, മംഗളൂരു എന്നിവിടങ്ങളിൽ സ്വകാര്യമായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. അമ്മ വീണ ജോഷി, സഹോദരി ഡോ. മേഘന ജോഷി.
Read more

പാലാ കൊട്ടാരമറ്റത്ത് യുവാവിനെ പൂക്കടയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: പാലാ കൊട്ടാരമറ്റത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചിത്താനം സ്വദേശി രതീഷാണ് മരിച്ചത്. ആർവി ജംഗ്ഷനിലെ പൂക്കടയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ് രതീഷ്. പുലർച്ചെ എത്തിയ കെട്ടിട ഉടമയാണ് തൂങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയും പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. യുവാവിൻ്റേത് ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
Read more

തൃശൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു

തൃശൂർ: കണ്ടശ്ശാംകടവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു. ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ താമസിക്കുന്ന പണ്ടാര വീട്ടിൽ ജിത്തിൻ്റെ മകൻ അലോക് (12) ആണ് മരിച്ചത്. മാങ്ങാട്ടുകര എ.യു.പി.സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ് അലോക്. കിടപ്പുമുറിക്കകത്തെ ബാത്ത്റൂമിലാണ് കുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

എട്ടാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അൻസർ മഹലിൽ നിസ മെഹക്ക് അൻസറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച നിസ മെഹക്ക്. വടകര പോലീസ് സംഭവസ്ഥലത്തെത്തി മൃ‍തദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.
Read more

പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ വിദ്യാർത്ഥിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

തിരുവനന്തപുരത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ (32) യെ ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കി. പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടും പരാതിയില്‍ പോലീസിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്ന് പ്രവീണയുടെ സഹോദരൻ പ്രവീൺ ആരോപിച്ചു. സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി എന്നും ഇതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരും ആണെന്നും സഹോദരന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ബൈക്കില്‍ […]
Read more

പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി (75) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 08.15-ഓടെയാണ് വീട്ടിലെ കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് സൈതലവി. പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി.
Read more

നവ വധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി: നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കയങ്ങാട് അയിച്ചോത്തെ കാരിക്കാനാൽ ഹൗസിൽ ഐശ്വര്യയെ (28) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കല്ലുമുട്ടിയിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻതന്നെ ഇരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടുമാസം മുമ്പാണ് ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. കല്ലുമുട്ടിയിലെ മാച്ചേരി സച്ചിൻ ആണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് 15 ദിവസം മുൻപാണ് സച്ചിൻ ഗൾഫിലേക്ക് പോയത്. ഇരിട്ടിയിലെ ഇസാഫ് ബാങ്കിലെ ജീവനക്കാരിയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer