റഷ്യ ഞെട്ടലിൽ; പുടിന്റെ കൊട്ടാരത്തിന് കാവലുണ്ടായിരുന്ന മിസൈൽ സിസ്റ്റം തകര്‍ത്ത് യുക്രൈന്‍
മോസ്കോ: കരിങ്കടൽ തീരത്തുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ മന്ദിരത്തിന് (ഗെലെൻഡ്‌ഷിക് കൊട്ടാരം) സുരക്ഷയൊരുക്കിയിരുന്ന റഷ്യയുടെ അത്യാധുനിക ‘എസ്-400 ട്രയംഫ്ദ’ വ്യോമപ്രതിരോധ മിസൈൽ സംവിധാനം തകര്‍ത്ത് യുക്രൈന്‍. ദക്ഷിണ റഷ്യയിലെ ഗെലെൻഡ്‌ഷിക് മേഖലയിലുള്ള പുടിന്റെ കൊട്ടാരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ സ്ഥാപിച്ചിരുന്ന സംവിധാനമാണ് ആക്രമിക്കപ്പെട്ടത്. വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഈ സിസ്റ്റം. ആക്രമണത്തിന് ഇരയായ മിസൈൽ ലോഞ്ചർ മൂന്ന് മണിക്കൂറോളം കത്തിയെരിയുകയും പൊട്ടിത്തെറിക്കുകയും ചെയ്തതായി ഉക്രെയ്ൻ അൺമാൻഡ് സിസ്റ്റംസ് […]
Read more







