തോക്ക് ചൂണ്ടി വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി; മൂന്ന് പേർ അറസ്റ്റിൽ
എറണാകുളം: തോക്ക് ചൂണ്ടി വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേരെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. എടത്തല മുരിങ്ങാശേരി സ്വദേശികളായ യൂസഫ് (50), ഷഫീഖ് (45), വിജുകുമാർ (46) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് ചുണങ്ങംവേലിയിലെ ബാറിലായിരുന്നു സംഭവം. മദ്യം വാങ്ങി നൽകിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞ് സൗത്ത് എഴിപ്രം സ്വദേശിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. യൂസഫും ഷഫീഖും ബാറിൽവെച്ചാണ് ഭീഷണിപ്പെടുത്തിയത്. ഇവർക്ക് തോക്ക് എത്തിച്ചുനൽകിയത് വിജുകുമാറാണെന്ന് പൊലീസ് കണ്ടെത്തി. യൂസഫിന്റെ കാർ പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ നിന്ന് വടിവാൾ […]
Read more