ട്രെയിൻ ഭക്ഷണത്തിലെ പരിപ്പുകറിയിൽ ലോഹക്കഷണം; കാറ്ററിങ് കരാറുകാരനെതിരെ നടപടി
ഗുവാഹത്തി: ട്രെയിനിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിലെ പരിപ്പുകറിയിൽ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തിൽ കാറ്ററിങ് കരാറുകാരനെതിരെ നടപടിയെടുത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി). കരാറുകാരന് പിഴ ചുമത്തുകയും സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. ഗുവാഹത്തി– ഓഖ ദ്വാരക എക്സ്പ്രസിൽ യാത്ര ചെയ്ത അമിത് അവസ്തിയാണ് ഭക്ഷണത്തിൽ ലോഹക്കഷണം കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചു. ഭക്ഷണത്തിന്റെ പകുതിയോളം കഴിച്ച ശേഷമാണ് പരിപ്പുകറിയിൽ വെള്ളിനിറത്തിലുള്ള ലോഹക്കഷണം ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം വീഡിയോയിൽ […]
Read more