തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും ഹനുമാൻ കുരങ്ങ് കൂട്ടിൽനിന്ന് ചാടി
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും കൂട്ടിൽനിന്ന് പുറത്തുചാടി. നേരത്തെയും കൂട്ടിൽനിന്ന് ചാടിപ്പോയ അതേ കുരങ്ങാണ് ഇന്ന് വീണ്ടും പുറത്തുചാടിയത്. രാവിലെ എട്ടരയോടെയാണ് സംഭവം. കൂട്ടിൽനിന്ന് പുറത്തുചാടിയ കുരങ്ങ് സമീപത്തെ വലിയ മരത്തിൽ കയറി ഇരിക്കുകയായിരുന്നു. കുരങ്ങ് മൃഗശാലയ്ക്ക് പുറത്തേക്ക് പോയിട്ടില്ലെന്ന് മൃഗശാല സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു. ഭക്ഷണം നൽകി കുരങ്ങിനെ തിരികെ കൂട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനായി രണ്ട് സൂ കീപ്പർമാരെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 2023ൽ തിരുപ്പതിയിൽനിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങാണിത്. നേരത്തെയും കൂട്ടിൽനിന്ന് […]
Read more