‘ഹെല്‍ത്തി കേരള’ ഫീല്‍ഡ് കാമ്പയിന്‍ ആരോഗ്യ ബോധവല്‍ക്കരണ നാടക പര്യടനത്തിന് ജില്ലയില്‍ തുടക്കം
പാലക്കാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘ഹെല്‍ത്തി കേരള’ ഫീല്‍ഡ് കാമ്പയിന്റെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ നാടക പര്യടനത്തിന് ജില്ലയില്‍ തുടക്കമായി. വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പി.പി. സുമോദ് എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘എല്ലാവര്‍ക്കും ആരോഗ്യം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ആരോഗ്യ സന്ദേശം എത്തിക്കുന്നതിനായി നാടകാവതരണങ്ങളും ബോധവല്‍ക്കരണ […]
Read more