Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഹെല്‍ത്തി കേരള’ ഫീല്‍ഡ് കാമ്പയിന്‍ ആരോഗ്യ ബോധവല്‍ക്കരണ നാടക പര്യടനത്തിന് ജില്ലയില്‍ തുടക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘ഹെല്‍ത്തി കേരള’ ഫീല്‍ഡ് കാമ്പയിന്റെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ നാടക പര്യടനത്തിന് ജില്ലയില്‍ തുടക്കമായി. വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പി.പി. സുമോദ് എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

‘എല്ലാവര്‍ക്കും ആരോഗ്യം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ആരോഗ്യ സന്ദേശം എത്തിക്കുന്നതിനായി നാടകാവതരണങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അലി, വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബികവല്ലി ടീച്ചര്‍, മെമ്പര്‍മാരായ വിജയകുമാരി, ലൈല കാസിം, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഹമ്മദ് അഫ്‌സല്‍, സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ജയന്ത് വി.ആര്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ സയന എസ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ രജീന രാമകൃഷ്ണന്‍, രജിത പി.പി, കീഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി, പി.ആര്‍.ഒ അശ്വതി എന്നിവര്‍ സംസാരിച്ചു.

ജില്ലയിലെ 14 ആരോഗ്യ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണ യാത്ര സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 13ന് ആരംഭിച്ച പര്യടനം മാര്‍ച്ച് 3ന് സമാപിക്കും. വിവിധ ബ്ലോക്കുകള്‍ക്ക് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലുമായി ആരോഗ്യ വണ്ടി എത്തി നാടകാവതരണങ്ങളിലൂടെ ആരോഗ്യ സന്ദേശം ജനങ്ങളിലേക്ക് കൈമാറും.

Recent News

Advertisement
WhiteswanTV Footer