Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കീരനല്ലൂർ മാരത്തോൺ സീസൺ 2; ഒഫീഷ്യൽ രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വർദ്ധിച്ചു വരുന്ന സിന്തറ്റിക് ലഹരിക്കെതിരെ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പാലത്തിങ്ങൽ ബി. ടീം സൗഹൃദ കൂട്ടായ്മയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബും സംയുക്തമായി ഏപ്രിൽ 5 ഞായറാഴ്ച കീരനല്ലൂർ ന്യൂ കട്ടിൽ വെച്ച് സംഘടിപ്പിക്കുന്ന കീരനല്ലൂർ മാരത്തോൺ സീസൺ – 2 ൻ്റെ ഒഫീഷ്യൽ രജിസ്ട്രേഷൻ ഉദ്ഘാടനം പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ പാലത്തിങ്ങൽ ബി. മ്യൂസിക് ഓഫീസിൽ വെച്ച് ശ്രീമതി. സുബൈദ ടീച്ചർ നിർവഹിച്ചു. രണ്ടാം വർഷമാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ വർഷത്തിൽ നിന്നും വ്യത്യസ്തമായി 21 കിലോമീറ്റർ,10 കിലോമീറ്റർ, 5 കിലോമീറ്റർ, 3 കിലോമീറ്റർ എന്നീ മത്സരങ്ങളിലായി പുരുഷന്മാരും സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്ന മാരത്തോൺ നാടിൻ്റെ ഉത്സവമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. ബി. ടീമിൻ്റെ കൺവീനർ കുഞ്ഞഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബി. ടീം ചെയർമാൻ ഡോ. എം എ കബീർ അധ്യക്ഷത വഹിച്ചു. ബി. ടീം ഭാരവാഹികളായ അഷ്റഫ് കെ , മരക്കാർ ഹാജി, ആഷിഖ്, താഹിർ. പി കെ , കെ.ടി വിനോദ്, എം.പി അബൂബക്കർ, എ. സുബ്രഹ്മണ്യൻ,അബ്ദുൽ അസീസ് കെ എന്നിവർ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer