മംഗളൂരുവിൽ വീടിന് മുകളിലേക്ക് കുന്ന് ഇടിഞ്ഞുവീണു; മൂന്ന് പേർ മരിച്ചു
മംഗളൂരു: കനത്ത മഴയിൽ കർണാടകയിലെ മംഗളൂരുവിൽ വീടിന് മുകളിലെക്ക് കുന്നിടിഞ്ഞു വീണു. അപകടത്തിൽ രണ്ട് കുട്ടികൾ അടക്കം മൂന്ന് പേർ മരിച്ചു. നൈമ(10) പ്രേമ ലത(50) ഇവരുടെ ഒരു വയസുളള പേരക്കുട്ടി എന്നിവരാണ് മരിച്ചത്. മണ്ണിടിച്ചിലിൽ വീടിന്റെ ജനാല വേർപെട്ട് ദേഹത്ത് പതിച്ചാണ് നൈമ മരിച്ചത്. നിലവിൽ രണ്ട് പേരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ എൻ ഡി ആർ എഫ് സംഘം തുടരുകയാണ്. ഉള്ളാളിലെ രണ്ടു വീടുകളുടെ മുകളിലേക്കാണ് കുന്നിടിഞ്ഞു വീണത്. ദക്ഷിണ കന്നഡ ജില്ലയിൽ മഴയും മഴക്കെടുതിയും […]
Read more