Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Himachal Pradesh

കടുത്ത സാമ്പത്തിക ഞെരുക്കം; ഹിമാചലില്‍ ഉദ്യോഗസ്ഥരുടെ ശമ്പളം 30% കുറയ്ക്കുന്നു

ഷിംല: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഹിമാചല്‍ പ്രദേശില്‍ ഐഎഎസ്, ഐപിഎസ് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്ക് 20% മുതല്‍ 30% വരെ ശമ്പളം കട്ട് ചെയ്യുന്നു. ഈ മാറ്റിവെക്കുന്ന തുക ഇപ്പോള്‍ കൊടുക്കാതെ സര്‍ക്കാര്‍ തീരുമാനിക്കുന്നതനുസരിച്ച് മറ്റൊരിക്കല്‍ നല്‍കുമെന്ന് ഹിമാചല്‍ ധനകാര്യ സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞു. ചീഫ് സെക്രട്ടറി, അഡിഷനല്‍ ചീഫ് സെക്രട്ടറിമാര്‍, ഡിജിപി, എഡിജിപി, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നീ തലങ്ങളില്‍ 30% ശമ്പളം മാറ്റി വയ്ക്കുകയാണ്. സെക്രട്ടറിമാരും വകുപ്പ് തലവന്മാരും ഐജിയും ഡിഐജിയും മറ്റും ഉള്‍പ്പെടുന്നവരുടെ 20% വും […]
Read more

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ: ഹിമാചൽ പ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

‍ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഹിമാചൽ പ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഹരിയാന, ഛത്തീസ്ഗഡ് മധ്യപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് ആണ്. നാല് ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി. ഇവിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാതായി. ജൂൺ 20ന് മൺസൂൺ ആരംഭിച്ചത് മുതൽ ഹിമാചൽ പ്രദേശിൽ ജീവഹാനിയും കനത്ത നാശനഷ്ടവും സംഭവിച്ചിരുന്നു. വെള്ളപ്പൊക്കം, മേഘവിസ്ഫോടനം തുടങ്ങിയ വലിയ പ്രകൃതിക്ഷോഭങ്ങളാണ് […]
Read more

ഹിമാചൽ പ്രദേശിലെ മേഘവിസ്‌ഫോടനം; മരണസംഖ്യ 11 ആയി, തിരച്ചില്‍ തുടരുന്നു

ഷിംല: ഹിമാചല്‍ പ്രദേശിലെ മേഘ വിസ്‌ഫോടനത്തിൽ മരണസംഖ്യ 11 ആയി ഉയര്‍ന്നു. മേഘ വിസ്‌ഫോടനത്തിന് പിന്നാലെ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ദുരന്തത്തില്‍ വിവിധ ഇടങ്ങളിലായി കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്നാണ് ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്ഫോടനമുണ്ടായത്. 40 ഓളം പേരെ കാണാതായി. മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും പാലങ്ങളുമാണ് ഒലിച്ചുപോയി. ജൂണ്‍ 20 മുതലുള്ള മണ്‍സൂണ്‍ മഴയില്‍ ഇതുവരെ 28 പേര്‍ക്ക് ജീവന്‍ […]
Read more

ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനം; മിന്നൽ പ്രളയത്തിൽ രണ്ടു പേര്‍ മരിച്ചു

ഷിംല: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ വിവിധയിടങ്ങളിൽ മേഘവിസ്ഫോടനവും മിന്നൽപ്രളയവും. മിന്നൽ പ്രളയത്തിൽ രണ്ടു പേര്‍ മരിച്ചു. വിവിധയിടങ്ങളിലായി 20ലധികം പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഹിമാചലിലെ കാഗ്ര ജില്ലയിലെ മനുനിഗദിൽ നിന്നാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്ദിരാ പ്രിയദര്‍ശിനി ഹൈഡ്രോളിക് പ്രൊജക്ട് സൈറ്റിൽനിന്നാണ് തൊഴിലാളികളെ ഒഴുക്കിൽപ്പെട്ട് കാണാതായത്. കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തി നിര്‍ത്തിവെച്ചിരുന്നു. ഇവിടെ താത്കാലിക ഷെഡ്ഡുകളിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ടത്. ഹിമാചൽ പ്രദേശിലെ അ‍ഞ്ച് […]
Read more

Recent News

Advertisement
WhiteswanTV Footer