Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: IB officer’s death;

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ കസ്റ്റഡിയിലുള്ള പ്രതി സുകാന്തുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. തിരുവനന്തപുരത്തെ ഫ്ലാറ്റിലും എറണാകുളത്തുമായിരിക്കും തെളിവെടുപ്പിന് എത്തിക്കുക. സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ട്മാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുകാന്തിന്ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. സ്‌നേഹത്തിന്റെ പേരിൽ യുവതിയെ ചൂഷണം ചെയ്തെന്നും പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു. പുറത്തുവന്ന തെളിവുകൾ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്‌സ് ആപ് ചാറ്റുകൾ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെ ചില ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുപോയതിൽ അന്വേഷണം […]
Read more

ഐ ബി ഉദ്യോഗസ്ഥയുടെ മരണം : കാണാമറയത്ത് സുകാന്ത് ; വീട്ടിൽ റെയ്‌ഡ്

തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിൽ മുഖ്യപ്രതി സുകാന്ത് കാണാമറയത്ത് തന്നെ. അതേസമയം ഇന്ന് പ്രതിയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു . മലപ്പുറത്തെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. യുവതിയും പ്രതിയും പലസ്ഥലങ്ങളിൽ പോയതിന്റെ രേഖകളും ഒരു ലാപ്ടോപ്പും ഇവിടെ നിന്ന് കണ്ടെത്തി. കൂടാതെ ഒരു മൊബൈൽ ഫോണും പോലീസ് കണ്ടെത്തിയിരുന്നു . ഫോണിൽനിന്ന് ചാറ്റുകളും ലാപ്ടോപിൽനിന്ന് കേസുമായി ബന്ധിപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കഴിഞ്ഞ മാസം 24 നാണ് […]
Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ പങ്കാളിത്തം സ്ഥിരീകരിച്ച് ഐബി

തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്തിനെതിരെ ഐ ബി രംഗത്ത് . ഐ ബി ഉദ്യോഗസ്ഥയായ യുവതിയിൽ നിന്ന് ഐ ബി ഉദ്യോഗസ്ഥനും ,പ്രതിയുമായ സുകാന്ത് പലതവണ പണം വാങ്ങിയെന്നും , ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് എന്നും ഐബി ചൂണ്ടിക്കാട്ടുന്നു. കൂടാതെ വിഷയത്തിൽ സുകാന്തിന് എതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഇന്നലെ ഇയാൾക്കെതിരെയുള്ള കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. യുവതിയെ ​ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കിയെന്നാണ് […]
Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം; മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതി സുകാന്ത്

എറണാകുളം : ഐ ബി ഉദ്യോഗസ്ഥ മേഘ ജീവനൊടുക്കിയ സംഭവത്തിൽ ഒളിവിലായിരുന്ന മേഘയുടെ സുഹൃത്ത് സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതായി റിപ്പോർട്ട്. മേഘയുടെ ഒപ്പം തന്നെ ജോലി ചെയ്ത ആളായിരുന്നു സുകാന്ത്. എന്നാൽ മേഘയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്നലെയാണ് കേസിൽ പ്രതി ചേർത്തത്. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് സുകാന്ത് മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത് . മേഘയുടെ മരണത്തിനു പിന്നാലെ മേഘയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer